/indian-express-malayalam/media/media_files/uploads/2023/01/skin-beauty.jpg)
പ്രതീകാത്മക ചിത്രം
കണ്ണിനു ചുറ്റുമുള്ള ഇരുണ്ട പാടുകൾ പലരെയും അലട്ടുന്ന ഒന്നാണ്. ഉറക്കമില്ലായ്മ, മോശം ഭക്ഷണശീലം, മാനസിക സമ്മർദം തുടങ്ങിയവയൊക്കെ ഇവയ്ക്ക് കാരണമാകാറുണ്ട്. ആഹാരത്തിൽ ആവശ്യത്തിനു പോഷകങ്ങൾ ഇല്ലെങ്കിലും, സമീകൃതമായ ആഹാരം കഴിക്കാതിരിക്കുകയും ചെയ്‌താലും കണ്ണിനു താഴെ നിറവ്യത്യാസത്തിനു കാരണമാകാം. ആയുർവേദത്തിൽ കണ്ണിനു ചുറ്റുമുള്ള ഇരുണ്ട പാടുകൾ കുറച്ച് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ചില വഴികളുണ്ട്.
കറ്റാർവാഴ
കറ്റാർ വാഴ ജെൽ കണ്ണുകൾക്ക് താഴെ പുരട്ടുക. 10-15 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകുക. കറ്റാർ വാഴയ്ക്ക് മോയ്സ്ച്യുറൈസിങ് ഗുണങ്ങളുമുണ്ട്. ഇത് വീക്കം കുറയ്ക്കുകയും ഇരുണ്ട പാടുകൾ കുറയ്ക്കുകയും ചെയ്യും.
വെള്ളരിക്ക
വെള്ളരിക്ക കഷ്ണങ്ങൾ കണ്ണുകളിൽ വയ്ക്കുക, 10-15 മിനിറ്റ് വിശ്രമിക്കുക. ഇരുണ്ട പാടുകളും വീക്കവും കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഇവയിൽ അടങ്ങിയിട്ടുണ്ട്.
മഞ്ഞൾ
ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയിൽ ഏതാനും തുള്ളി പൈനാപ്പിൾ ജ്യൂസ് ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് ഇരുണ്ട പാടുകളിൽ പുരട്ടി 10-15 മിനിറ്റിനുശേഷം കഴുകിക്കളയുക. മഞ്ഞളിന് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് വീക്കം കുറയ്ക്കുകയും ഇരുണ്ട പാടുകൾ കുറയ്ക്കുകയും ചെയ്യും.
ബദാം എണ്ണ
ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഏതാനും തുള്ളി ബദാം ഓയിൽ കണ്ണുകൾക്ക് താഴെ മൃദുവായി മസാജ് ചെയ്യുക. ബദാം ഓയിൽ വിറ്റാമിൻ ഇ കൊണ്ട് സമ്പുഷ്ടമാണ്. ഇത് കണ്ണുകൾക്ക് താഴെയുള്ള അതിലോലമായ ചർമ്മത്തെ പോഷിപ്പിക്കുകയും ഇരുണ്ട പാടുകൾ കുറയ്ക്കുകയും ചെയ്യുന്നു.
റോസ് വാട്ടർ
രോസ് വാട്ടറിൽ കോട്ടൺ പാഡുകൾ മുക്കി കണ്ണുകളിൽ വയ്ക്കുക. 10-15 മിനിറ്റ് വയ്ക്കുക. റോസ് വാട്ടർ വീക്കവും ഇരുണ്ട പാടുകളും കുറയ്ക്കാൻ സഹായിക്കും.
ഉലുവ
ഒരു ടീസ്പൂൺ ഉലുവ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് പിറ്റേ ദിവസം രാവിലെ പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് കണ്ണുകൾക്ക് താഴെ പുരട്ടി 15-20 മിനിറ്റ് നേരം വയ്ക്കുക. ഉലുവയ്ക്ക് ആന്റി ഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. ഇത് ഇരുണ്ട പാടുകൾ കുറയ്ക്കും.
പുതിന ഇല
കുറച്ച് പുതിനയില ചതച്ച് നീരെടുക്കുക. ഈ നീര് ഇരുണ്ട പാടുകളിൽ പുരട്ടി 10-15 മിനിറ്റ് നേരം വയ്ക്കുക.
പാൽ
ശരീരത്തിന് ആവശ്യമായ ഭക്ഷണങ്ങളിൽ ഒന്നാണ് പാൽ. ആവശ്യമായ പ്രോട്ടീനുകളും വിറ്റാമിൻ എ, ബി 6 എന്നിവ പാലിൽ കാണപ്പെടുന്നു. ചർമ്മത്തിലെ കറുത്ത നിറം മാറ്റാൻ സഹായിക്കുന്ന വിറ്റാമിൻ ബി 12 പാലിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗനിർദേശം തേടുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.