/indian-express-malayalam/media/media_files/2025/12/11/skin-care-fi-2025-12-11-13-47-11.jpg)
തിളക്കമുള്ള ചർമ്മം സ്വന്തമാക്കാം | ചിത്രം: ഫ്രീപിക്
ഇന്നത്തെ ലോകത്ത്, മിക്ക സൗന്ദര്യവർധക ഉൽപ്പന്നങ്ങളിലും നമ്മുടെ ചർമ്മത്തിന് ദോഷകരമാകുന്ന രാസവസ്തുക്കൾ നിറഞ്ഞിരിക്കുന്നു. അതിനാൽ, ആരോഗ്യകരമായ, തിളക്കമുള്ള ചർമ്മം എന്ന നിങ്ങളുടെ സ്വപ്നം ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിൽ, ആയുർവേദത്തിൻ്റെ ശക്തി തിരിച്ചറിയുക. ചർമ്മത്തെ ഉള്ളിൽ നിന്ന് പോഷിപ്പിക്കുകയും സ്വാഭാവികമായ തിളക്കം നൽകുകയും ചെയ്യുന്ന ഒരു ഫലപ്രദമായ ചർമ്മ സംരക്ഷണ ദിനചര്യ ഇത് നിങ്ങൾക്ക് സമ്മാനിക്കും.
Also Read: ഒരു സ്പൂൺ വെളിച്ചെണ്ണ മതി, കക്ഷത്തിലെ കറുപ്പ് നിറവും ദുർഗന്ധവും അകറ്റാം
ആയുർവേദമനുസരിച്ച്, സൗന്ദര്യം എന്നത് നമ്മുടെ ആന്തരിക ആരോഗ്യത്തിൻ്റെ പ്രതിഫലനമാണ്. നിങ്ങളുടെ ദോഷങ്ങൾ (വാതം, പിത്തം, കഫം) സന്തുലിതമാകുമ്പോഴും, ദഹനശക്തി (അഗ്നി) ശക്തമാകുമ്പോഴും, ശരീരത്തിൽ വിഷാംശം ഇല്ലാതിരിക്കുമ്പോഴുമാണ് ചർമ്മം തിളങ്ങുന്നത്. മങ്ങിയ ചർമ്മം, മുഖക്കുരു, പിഗ്മെന്റേഷൻ തുടങ്ങിയ ലക്ഷണങ്ങളെ ചികിത്സിക്കുന്നതിന് പകരം, അവയുടെ മൂലകാരണത്തെയാണ് ആയുർവേദം ചികിത്സിക്കുന്നത്.
Also Read: കുളിക്കുന്നതിനു മുമ്പ് ഇത് പുരട്ടൂ, ഒറ്റ രാത്രി കൊണ്ട് താരനകറ്റാം
ചർമ്മത്തിനായി ഒരു ആയുർവേദ ദിനചര്യ
- രാവിലെ ആദ്യം തന്നെ ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ കുറച്ച് തുള്ളി നാരങ്ങ നീര് ചേർത്ത് കുടിക്കാം. ഇത് വിഷാംശത്തെ പുറംതള്ളാനും ദഹനത്തെ ഉത്തേജിപ്പിക്കാനും സഹായിക്കും.
- 5-10 മിനിറ്റ് നേരം വെളിച്ചെണ്ണയോ എള്ളെണ്ണയോ വായിൽ കവിൾക്കൊള്ളുക. ഇത് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും ചർമ്മത്തിൻ്റെ വ്യക്തത മെച്ചപ്പെടുത്താനും സഹായിക്കും.
- കുങ്കുമാദി, നാൽപ്പാമരാദി പോലുള്ള ഔഷധ എണ്ണകളോ സാധാരണ വെളിച്ചെണ്ണയോ ഉപയോഗിച്ച് ശരീരം മസാജ് ചെയ്യാം. ഇത് രക്തയോട്ടം വർധിപ്പിക്കുകയും വിഷാംശങ്ങൾ നീക്കം ചെയ്യുകയും ചർമ്മത്തെ ആഴത്തിൽ പോഷിപ്പിക്കുകയും ചെയ്യും.
Also Read: തിളക്കമുള്ള ചർമ്മത്തിന് ഒരു കിടിലൻ ഡ്രിങ്ക്, ട്രൈ ചെയ്തു നോക്കൂ
താഴെ പറയുന്നവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് മുഖം മൃദുവായി കഴുകുക:
- പച്ച പാൽ
- ചന്ദനം, പനിനീർ
- മുൾട്ടാണി മിട്ടി
- ആര്യവേപ്പിൻ്റെ പൊടി
- വീര്യം സോപ്പുകൾ ഒഴിവാക്കാം.
- ചർമ്മത്തിന് ജലാംശം നൽകാനും തണുപ്പിക്കാനുമായി അൽപ്പം റോസ് വാട്ടറോ വെള്ളരിക്കാ നീരോ സ്പ്രേ ചെയ്യാം.
- തിളക്കം ലഭിക്കാൻ അൽപ്പം ബദാം ഓയിൽ ചേർത്ത കറ്റാർ വാഴ ജെൽ ഉപയോഗിക്കാം.
- രാസവസ്തുക്കൾ അടങ്ങിയ എസ്.പി.എഫുകൾക്ക് പകരം ചന്ദനത്തിൻ്റെ പേസ്റ്റ്, കറ്റാർ വാഴ ജെൽ, അല്ലെങ്കിൽ രാസവസ്തുക്കൾ ഇല്ലാത്ത സൺസ്ക്രീൻ എന്നിവ തിരഞ്ഞെടുക്കാം.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
- നിങ്ങളുടെ ചർമ്മം നിങ്ങളുടെ ആന്തരിക ആരോഗ്യത്തെ പ്രതിഫലിപ്പിക്കുന്നു. ആര്യവേപ്പ്, പാവയ്ക്ക, മഞ്ഞൾ എന്നിവ പോലുള്ള പോഷക ഗുണങ്ങളുള്ള രുചികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം ചർമ്മത്തിന്റെ മൃദുത്വം വർധിപ്പിക്കുന്ന നെയ്യ് ഭക്ഷണത്തിൽ ചേർക്കാം, കൂടാതെ ചൂടുവെള്ളം കുടിക്കാൻ തുടങ്ങുക.
- പഞ്ചസാര, വറുത്ത ഭക്ഷണങ്ങൾ, പാക്കറ്റിലാക്കിയ ലഘുഭക്ഷണങ്ങൾ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവയോട് 'നോ' പറയുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക
Read More: തെളിച്ചമുള്ള ചർമ്മം നേടാം, രാവിലെ ഉണർന്ന ഉടൻ വെള്ളത്തിൽ ഇത് കുതിർത്തു കുടിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us