/indian-express-malayalam/media/media_files/2025/12/12/hair-fall-remedy-fi-2025-12-12-15-43-03.jpg)
മുടി കൊഴിച്ചിലിന് പരിഹാരം | ചിത്രം: ഫ്രീപിക്
തുടർച്ചയായ മുടികൊഴിച്ചിൽ കാരണം വിഷമിക്കുന്നവരും, പലതരം ഷാംപൂകളും കണ്ടീഷണറുകളും ഉപയോഗിച്ച് മടുത്തവരുമായിരിക്കും നമ്മളിൽ പലരും. തിരക്കിട്ട ജീവിതത്തിൽ വെറും 10 മിനിറ്റ് മാത്രം മതി അത് പരിഹരിക്കാൻ. മുടി സംരക്ഷണത്തിനായി പഴയ പ്രകൃതിദത്ത രീതികളിലേക്ക് ആളുകൾ തിരികെ പോകുന്ന ഈ സമയത്ത്, തണുപ്പുകാലത്ത് മുടികൊഴിച്ചിൽ നിയന്ത്രിക്കാൻ അയമോദകം ഉപയോഗിക്കാം.
ഈ ചെറിയ വിത്തുകൾ മുടിയുടെ വേരുകൾക്ക് ബലം നൽകുകയും മുടികൊഴിച്ചിൽ കുറയ്ക്കുകയും താരൻ അകറ്റുകയും ചെയ്യും
അയമോദകം വീടുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്. ഇതിന്റെ പ്രത്യേക ഗന്ധവും ശക്തമായ രുചിയും കാരണം ഇത് ഭക്ഷണത്തിൽ മാത്രമല്ല ഉപയോഗിക്കുന്നത്. മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്ന ഔഷധഗുണങ്ങളും അയമോദകത്തിനുണ്ട്. ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും നിറഞ്ഞ ഈ വിത്ത് മുടികൊഴിച്ചിൽ കുറയ്ക്കുകയും പുതിയ മുടി വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു.
അയമോകം ശിരോചർമ്മത്തനും മുടിയിഴകൾക്കും പോഷണം നൽകുന്നു. ഈ പോഷകങ്ങൾ ഒരുമിച്ച് പ്രവർത്തിച്ച് മുടിയെ വേരുകളിൽ നിന്ന് ബലപ്പെടുത്തുകയും പൊട്ടിപ്പോകുന്നത് തടയുകയും മൊത്തത്തിലുള്ള മുടികൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു. പുതിയ മുടി വളരാൻ അടിത്തറ നൽകുന്നതിനും, മുടിയെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നതിനും ഇത് സഹായിക്കും.
Also Read: ഒറ്റ ഉപയോഗത്തിൽ തലമുടി തിളക്കമുള്ളതാകും, മുറ്റത്തു നിൽക്കുന്ന ഈ പൂവ് മതി
അയമോദകം എണ്ണ
ഒരു കപ്പ് വെളിച്ചെണ്ണയോ ആവണക്കെണ്ണയോ ഒരു പാത്രത്തിൽ ചൂടാക്കാം. രണ്ട് ടേബിൾ സ്പൂൺ അയമോദക വിത്തുകൾ ചേർക്കാം. കരിയാതെ 15 മിനിറ്റ് നേരം എണ്ണയിൽ ചേരാൻ അനുവദിക്കാം. തീ അണച്ച് പൂർണ്ണമായും തണുത്ത ശേഷം വിത്തുകൾ അരിച്ചെടുക്കാം. ഈ എണ്ണ ആഴ്ചയിൽ രണ്ടുതവണ ശിരോചർമ്മത്തിലും മുടിയിലും മസാജ് ചെയ്യാം. ഒരു മണിക്കൂർ വെച്ച ശേഷം കഴുകി കളയാം.
Also Read: ഇനി എന്നും തലമുടി തിളക്കമുള്ളതായിരിക്കും, ഈ കണ്ടീഷ്ണർ ഉപയോഗിക്കൂ
അയമോദകം ഹെയർ മാസ്ക്
രണ്ട് ടേബിൾ സ്പൂൺ അയമോദകം വിത്തുകൾ പൊടിച്ച് അരക്കപ്പ് ഫ്രഷ് തൈരുമായി കലർത്താം. അതിലേക്ക് ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് ചേർത്ത് നന്നായി ഇളക്കി ഒരു സ്മൂത്ത് പേസ്റ്റ് രൂപത്തിലാക്കാം. ഈ മാസ്ക് ശിരോചർമ്മത്തിലും മുടിയിഴകളിലും, പ്രത്യേകിച്ച് വേരുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പുരട്ടാം. 30 മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളവും ഷാംപൂവും ഉപയോഗിച്ച് നന്നായി കഴുകി കളയാം.
Also Read: തലമുടിയഴകിന് ചെമ്പരത്തി, ഈ ഒറ്റമൂലി ഉപയോഗിക്കൂ
മുടിയുടെ വളർച്ചയ്ക്ക് അയമോദകം
ഇത് ഉപയോഗിച്ച് ആവി പിടിക്കുന്നത്, അയമോദകത്തിൻ്റെ പോഷകങ്ങൾ മുടിയിഴകളിലേക്ക് നന്നായി ആഗിരണം ചെയ്യാൻ സഹായിക്കും. ആവി പിടിക്കുമ്പോൾ മുടിയുടെ ക്യൂട്ടിക്കിളുകൾ തുറക്കുകയും വേരുകൾക്ക് ശ്വസിക്കാൻ അവസരം ലഭിക്കുകയും ചെയ്യുന്നു. ഇത് രക്തയോട്ടം വർധിപ്പിക്കുകയും മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യും.
ഇതിനു ശേഷം, തല ഒരു ടവ്വൽ കൊണ്ട് മൂടാം. ഒരു പാത്രത്തിൽ അജ്‌വൈൻ ഇട്ട് വെച്ച ചൂടുവെള്ളത്തിന് മുകളിൽ തല ചരിച്ച് വെച്ച് ആവി പിടിക്കുക. 15 മിനിറ്റ് നേരം ആവി പിടിക്കാം. ഈ പ്രക്രിയ ആഴ്ചയിൽ രണ്ടുതവണ തുടരാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക
Read More: നരച്ച മുടിക്ക് വിട, വീട്ടിലിരുന്ന് പ്രകൃതിദത്തമായി തലമുടിക്ക് നിറം നൽകാൻ 5 കിടിലൻ വഴികൾ ഇതാ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us