scorecardresearch
Latest News

വേനൽക്കാലത്ത് ചർമ്മ, മുടി സംരക്ഷണത്തിനായ് ആയുർവേദ ടിപ്‌സുകൾ

വേനൽക്കാലത്ത് മോര് കുടിക്കുന്നത് നല്ലതാണ്. തേങ്ങാവെള്ളവും ഗുണം ചെയ്യും

skin, beauty, ie malayalam

രാജ്യത്തിന്റെ പല ഭാഗങ്ങളിലും വേനൽക്കാലം അതിരൂക്ഷമാണ്. ഈ സമയത്ത് ചർമ്മത്തിന് കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. സൂര്യപ്രകാശം, മലിനീകരണം എന്നിവ ചർമ്മത്തിന് കേടുപാടുകൾ വരുത്തും. ചർമ്മത്തിന് മാത്രമല്ല, മുടിക്കും ഇത് ബാധകമാണ്. വേനൽക്കാലത്ത് ചർമ്മ, മുടി സംരക്ഷണത്തിനായ് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ആയുർവേദ വിദഗ്ധ വരലക്ഷ്മി യനമന്ദ്ര.

വേനൽക്കാലത്തെ ചർമ്മ സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, സൺസ്‌ക്രീൻ പ്രയോഗിക്കുന്നതിനും സൺഗ്ലാസ് ധരിക്കുന്നതിനും അപ്പുറമാണ്, ഭക്ഷണക്രമവും പ്രധാനപ്പെട്ടതാണ്. വേനൽക്കാലത്ത് മുടി ആരോഗ്യകരമായി നിലനിർത്തുന്നതിന്, പുറത്തുപോകുമ്പോൾ സൂര്യനിൽ നിന്ന് തലയോട്ടി സംരക്ഷിക്കാൻ യാനമന്ദ്ര നിർദേശിച്ചു. രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും വീക്കം കുറയ്ക്കുന്നതിനും രോമകൂപങ്ങളെ പരിപോഷിപ്പിക്കുന്നതിനും മുടി വളർച്ചയെ സഹായിക്കുന്നതിനും വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യാൻ ആയുർവേദം ശുപാർശ ചെയ്യുന്നതായി അവർ പറഞ്ഞു. മുടിയുടെയും ചർമ്മത്തിന്റെയും സംരക്ഷണത്തിൽ ഭക്ഷണവും വലിയ പങ്ക് വഹിക്കുന്നു.

ചർമ്മത്തിനായ് ചെയ്യേണ്ടത്

  • എരിവും ഉപ്പും പുളിയുമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. ഉദാഹരണം, അച്ചാർ, പുളി, പച്ചമാങ്ങ, പുളിയുള്ള പഴങ്ങൾ മുതലായവ.
  • വേനൽക്കാലത്ത് എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കഴിക്കുന്നതാണ് നല്ലത്
  • മധുരമുള്ള ഭക്ഷണം കഴിക്കുന്നത് പിത്തവും വാതവും സന്തുലിതമായി നിലനിർത്തുന്നു
  • വേനൽക്കാലത്ത് ആരോഗ്യകരമായ കൊഴുപ്പുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. വറുത്തതും ജങ്ക് ഫുഡും ഒഴിവാക്കുക
  • നാരങ്ങ, പഞ്ചസാര, ഉപ്പ് എന്നിവ ചേർത്ത ഫ്രഷ് ഫ്രൂട്ട്‌സ് പാനീയങ്ങൾ നിർജ്ജലീകരണം തടയാൻ സഹായിക്കുന്നു
  • വേനൽക്കാലത്ത് മോര് കുടിക്കുന്നത് നല്ലതാണ്. തേങ്ങാവെള്ളവും ഗുണം ചെയ്യും

മുടിക്ക് ചെയ്യേണ്ടത്

  • കടുക്, മത്തങ്ങ തുടങ്ങിയവയും മധുരവും കയ്പുമുള്ള ഭക്ഷണങ്ങളും തണുത്തതും നേരിയ എണ്ണമയമുള്ളതുമായവ നല്ലതാണ്
  • എരിവും പുളിയുമുള്ള ഭക്ഷണങ്ങൾ കുറയ്ക്കുക.
  • നെല്ലിക്ക, വേപ്പ്, ബ്രഹ്മി തുടങ്ങിയവ ഗുണകരമാണ്
  • വെളിച്ചെണ്ണ, ഒലിവ്, നെയ്യ് തുടങ്ങിയവ ശുപാർശ ചെയ്യുന്നു
  • രാവിലെ ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്
  • ശീതീകരിച്ചതും പായ്ക്ക് ചെയ്തതുമായ ഭക്ഷണസാധനങ്ങൾ ഒഴിവാക്കുക
  • മോര് കുടിക്കുന്നത് വളരെ ഗുണം ചെയ്യും
  • ഭക്ഷണം പാകം ചെയ്യുമ്പോൾ മസാലകൾ ചേർക്കുന്നത് ദഹനത്തെയും പോഷകങ്ങളുടെ സ്വാംശീകരണത്തെയും പ്രോത്സാഹിപ്പിക്കുന്നു

Read More: വേനൽക്കാലത്തെ ചർമ്മ സംരക്ഷണം; ഈ ഭക്ഷണങ്ങൾ കഴിക്കൂ

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Ayurvedic expert shares a comprehensive summer skin and hair care guide