/indian-express-malayalam/media/media_files/2025/10/20/ayodhya-diwali-fi-2025-10-20-05-21-17.jpg)
Ayodhya Diwali 2025 Deepotsav (Photo: Tashi Tobgyal)
/indian-express-malayalam/media/media_files/2025/10/20/ayodhya-diwali-1-2025-10-20-05-21-30.jpg)
ദീപാവലി സമ്പത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമാണ്. ഇരുട്ട് നീക്കി വെളിച്ചം കൊണ്ടുവരുന്നതുപോലെ, ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും നിറയുമെന്നാണ് വിശ്വാസം.
/indian-express-malayalam/media/media_files/2025/10/20/ayodhya-diwali-2-2025-10-20-05-21-30.jpg)
ഒക്ടോബർ 19 ശനിയാഴ്ച ആയോധ്യ നഗരിയിൽ തെളിഞ്ഞ 26 ലക്ഷത്തിലധികം മൺചെരാതുകൾ കണ്ടുനിന്ന ആയിരങ്ങളും ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും നിറയണമെന്നായിരിക്കാം ആഗ്രഹിച്ചത്.
/indian-express-malayalam/media/media_files/2025/10/20/ayodhya-diwali-3-2025-10-20-05-21-30.jpg)
ഉത്തർപ്രദേശ് സർക്കാർ ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും ഒരുമിച്ചു സംഘടിപ്പിച്ച ദീപോത്സവത്തിൽ 26,17,215 ദീപങ്ങളാണ് ഒരുമിച്ചു തെളിഞ്ഞത്.
/indian-express-malayalam/media/media_files/2025/10/20/ayodhya-diwali-4-2025-10-20-05-21-30.jpg)
ഏറ്റവും അധികം എണ്ണ വിളക്കുകളുടെ പ്രദർശനത്തിനും, ഒരേ സമയം ഏറ്റവും അധികം ആളുകൾ ആരതി നടത്തിയതിനുള്ള റെക്കോർഡുമാണ് അയോധ്യയിലെ ദീപോത്സവത്തിന് ലഭിച്ചത്.
/indian-express-malayalam/media/media_files/2025/10/20/ayodhya-diwali-5-2025-10-20-05-21-30.jpg)
ദീപാവലിയുടെ തലേ ദിവസമായ ഛോട്ടീ ദിപാവലി ദിനത്തിലാണ് സരയൂ നദീതീരം മൺ ചെരാതുകളാൽ പ്രഭാപൂരിതമായത്.
/indian-express-malayalam/media/media_files/2025/10/20/ayodhya-diwali-6-2025-10-20-05-21-30.jpg)
സരയൂ നദിക്കരയിലുള്ള റാം കി പൈഡിയിൽ ദീപങ്ങൾ കാണാനും അവ കത്തിക്കാനും വൻ ജനാവലിയാണ് ഒത്തുകൂടിയത്. ദീപങ്ങൾക്കൊപ്പം ലേസർ, ലൈറ്റ് ഷോയും ഒരുക്കിയിരുന്നു.
/indian-express-malayalam/media/media_files/2025/10/20/ayodhya-diwali-7-2025-10-20-05-21-30.jpg)
14 വർഷത്തെ വനവാസത്തിനും രാവണവധത്തിനും ശേഷം ശ്രീരാമൻ അയോദ്ധ്യയിൽ തിരിച്ചെത്തിയപ്പോൾ, ജനങ്ങൾ ദീപങ്ങൾ തെളിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചതിൻ്റെ ഓർമ്മയായാണ് ഉത്തർപ്രദേശിൽ ദീപാവലി ആഘോഷിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.