scorecardresearch
Latest News

വേനൽക്കാല പരിപാലനം: മുടി ഷാംപൂ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പതിവായി അല്ലെങ്കിൽ തുടർച്ചയായ ഷാംപൂ ചെയ്യുന്നത് രോമകൂപങ്ങളിലെ ഈർപ്പം നീക്കം ചെയ്യുന്നു

shower, hair care, health, hair, bathing, beauty, lifestyle, self care, expert, hair wash
പ്രതീകാത്മക ചിത്രം

പകൽ സമയത്തെ ഈർപ്പം, വിയർപ്പ്, തലയോട്ടിയിൽ നിന്നുള്ള എണ്ണ സ്രവങ്ങൾ എന്നിവ വേനൽക്കാലത്ത് മുടിയെ എണ്ണമയമുള്ളതാക്കി മാറ്റുന്നു. എത്ര കഴുകിയാലും ഇതിൽ മാറ്റം വരുന്നില്ല.

പതിവ് ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണെങ്കിൽ മുടി ഷാംപൂ ചെയ്യേണ്ടത് അത്യാവശ്യമായി വന്നേക്കാം. എന്നിരുന്നാലും, പതിവായി അല്ലെങ്കിൽ തുടർച്ചയായ ഷാംപൂ ചെയ്യുന്നത് രോമകൂപങ്ങളിലെ ഈർപ്പം നീക്കം ചെയ്യുകയും തലയോട്ടിയെ കൂടുതൽ എണ്ണമയമുള്ളതാക്കുകയും ചെയ്യും. ഇത് ഉദ്ദേശത്തെ തന്നെ പരാജയപ്പെടുത്തുന്നു.

നിങ്ങളുടെ മുടി സംരക്ഷണ വ്യവസ്ഥയിൽ ചില മാറ്റങ്ങൾ ആവശ്യമായി വന്നേക്കാം, പ്രത്യേകിച്ച് നിങ്ങളുടെ മുടി കഴുകുന്ന രീതിയിൽ. ഇതിനെക്കുറിച്ച്, ഡെർമറ്റോളജിസ്റ്റ് ഡോ. ആഞ്ചൽ പന്ത് ഇൻസ്റ്റാഗ്രാമിൽ പറയുന്നു.

നിങ്ങൾ മുടി ഷാംപൂ ചെയ്യാൻ പോകുകയാണോ ഇക്കാര്യങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക, ഡോ. ആഞ്ചൽ പറയുന്നു.

ഷാംപൂ മുടിയിൽ പുരട്ടാൻ വൃത്താകൃതിയിലുള്ള ചലനം ഉപയോഗിക്കരുത്

ഷാംപൂ ഉപയോഗിച്ച് വൃത്താകൃതിയിലുള്ള പുരട്ടുന്നത് അത് മുടിയിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നതും മുടിയുടെ തണ്ടുകൾ പരസ്പരം ഉരസുന്നതിനും കൂടുതൽ ഘർഷണം സൃഷ്ടിക്കുന്നതിനും കാരണമാകുന്നു. ഇത് മുടിയുടെ ഇഴകൾ പിണയാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു.

രോമകൂപങ്ങൾക്ക് കേടുപാടുകൾ വരുത്താതെ സൈഡ് ടു സൈഡ് മോഷനിൽ ഷാംപൂ ഉപയോഗിക്കാൻ വിദഗ്ധർ ശുപാർശ ചെയ്തു. ഷാംപൂ പുരട്ടുന്നതിന് മുൻപ് തല പൂർണ്ണമായും നനഞ്ഞിട്ടുണ്ടെന്നും ഉറപ്പാക്കുക.

ഷാംപൂ നേരിട്ട് മുടിയുടെ ഷാഫ്റ്റിൽ പുരട്ടരുത്

നിങ്ങളുടെ മുടിയിഴകളിൽ നേരിട്ട് ഷാംപൂ പുരട്ടുകയാണെങ്കിൽ, അത് മുടി വരണ്ടതും ഉണങ്ങിപ്പോകുന്നതുമാക്കുമെന്ന് വിദഗ്ധ പറഞ്ഞു. നനഞ്ഞിരിക്കുമ്പോൾ നിങ്ങൾ മുടിയിഴകൾ പരസ്പരം റബ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക, കാരണം ഇത് “മുടിയുടെ ക്യൂട്ടിക്കിൾ പൊട്ടാൻ ഇടയാക്കും”.

പകരം, തലയോട്ടിയിൽ നിന്നുള്ള ഷാംപൂ നിങ്ങളുടെ മുടിയിഴകളിലൂടെ ഒഴുകാൻ അനുവദിക്കണമെന്ന് ഡോ. അഞ്ചൽ നിർദ്ദേശിച്ചു. അടുത്ത വാഷ് വരെ മുടി വൃത്തിയാക്കാൻ ഈ രീതി മതിയാകും.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Avoid these mistakes while shampooing your hair