വേനൽക്കാലമായതോടെ മുടിക്ക് കൂടുതൽ സംരക്ഷണം നൽകേണ്ടതുണ്ട്. ഈ സമയത്ത് അമിതമായി വിയർക്കുന്നതുമൂലം തലയോട്ടിയിലും മുടിയിഴകളിലും അഴുക്കുകൾ അടിഞ്ഞുകൂടാം. അതിനാൽ പതിവിലും കൂടുതൽ ദിനം മുടിയിൽ ഷാംപൂ ചെയ്യേണ്ടതായി വരാം. എങ്കിലും, പതിവായി അല്ലെങ്കിൽ തുടർച്ചയായി ഷാംപൂ ചെയ്യരുത്. ഇത് രോമകൂപങ്ങളിലെ ഈർപ്പം നീക്കം ചെയ്യുകയും തലയോട്ടിയെ കൂടുതൽ എണ്ണമയമുള്ളതാക്കുകയും ചെയ്യും. ഇത് കൂടുതൽ ദോഷം വരുത്തും.
മുടിയിൽ ഷാംപൂ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. നമ്മളിൽ പലരും ചെയ്യുന്ന രണ്ടു തെറ്റുകൾ ചൂണ്ടിക്കാണിക്കുകയാണ് ഡെർമറ്റളോജിസ്റ്റ് ഡോ.അഞ്ചൽ പന്ത്. മുടിയിൽ നിങ്ങൾ ഷാംപൂ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഈ രണ്ട് തെറ്റുകൾ ഒഴിവാക്കൂ എന്നാണ് അവർ ഇൻസ്റ്റഗ്രാം വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.
- ഷാംപൂ ചെയ്യുന്ന സമയത്ത് ഒരേ ഭാഗത്ത് തന്നെ തേച്ചു പിടിപ്പിക്കരുത്. താഴെനിന്നും മുകളിലേക്ക് ശിരോചർമ്മത്തിൽ തേയ്ക്കുക. വിരൽത്തുമ്പുകൾ ഉപയോഗിച്ച് മസാജ് ചെയ്യുക. ഷാംപൂ ഉപയോഗിക്കുന്നതിനു മുൻപ് മുടി നനഞ്ഞിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
- മുടിയിഴകളിൽ ഷാംപൂ നേരിട്ട് പുരട്ടരുത്. ഷാംപൂ മുടിയിലല്ല മറിച്ച് തലയോട്ടിയിലാണ് നന്നായി പിടിപ്പിക്കേണ്ടത്, മുടിയില്‍ കുറച്ച് തേച്ചുപോവുകയും തലയോട്ടിയില്‍ സാമാന്യം നല്ലരീതിയില്‍ തന്നെ പിടിപ്പിക്കുകയും ചെയ്യുക.
Read More: മുടി കൊഴിച്ചിലിനു കാരണമാകുന്ന രണ്ടു ശീലങ്ങൾ