/indian-express-malayalam/media/media_files/uploads/2023/05/face-1.jpg)
പ്രതീകാത്മക ചിത്രം
ചർമ്മസംരക്ഷണം എന്നത് ആരോഗ്യസംരക്ഷണം പോലെ തന്നെ നിർണായകമാണ്. കാലാവസ്ഥയ്ക്ക് അനുസരിച്ച് അവയിൽ മാറ്റങ്ങൾ വരുത്തണ്ടത് വളരെ അത്യാവശ്യമാണ്. ചർമ്മസംരക്ഷണത്തിൽ കണ്ണിന് താഴെയുള്ള ഭാഗത്തിന്റെ പരിചരണവും വളരെ പ്രധാനമാണ്. കണ്ണിന് താഴെയുള്ള ചർമ്മം വളരെ സെൻസിറ്റീവ് ആണ്.
കണ്ണുകൾക്ക് ചുറ്റുമുള്ള നേർത്തതും അതിലോലവുമായ ചർമ്മത്തിന് കൂടുതൽ ശ്രദ്ധ ആവശ്യമാണ്. കണ്ണിന് താഴെയുള്ള ചർമ്മത്തിൽ ഉപയോഗിക്കാൻ പാടില്ലാത്ത ചേരുവകളെക്കുറിച്ച് അറിയാം.
കണ്ണുകൾക്ക് താഴെയുള്ള ഭാഗത്ത് ഉപയോഗിക്കാൻ പാടില്ലാത്ത ചേരുവകൾ ഇവയാണ്
സാലിസിലിക് ആസിഡ്
ചർമ്മസംരക്ഷണത്തിൽ പലപ്പോഴും സാലിസിലിക് ആസിഡ് ഒരു പ്രധാന ഘടകമായി അറിയപ്പെടുന്നു, ഇത് വീക്കം ശമിപ്പിക്കാൻ സഹായിക്കുന്നു. പക്ഷേ ഇവിടെ ചർമ്മം വളരെ സെൻസിറ്റീവാണ്. അവിടെ സാലിസിലിക് ഉപയോഗിക്കുന്നത് ചൊറിച്ചിലും വരൾച്ചയും പ്രകോപിപ്പിക്കലിനും കാരണമാകാം. അവിടെ ചുവപ്പ് തടിപ്പ് ഉണ്ടാകാനും കാരണമാകുന്നു.
സ്റ്റിറോയിഡുകൾ
പല സ്കിൻ കെയർ അവശ്യവസ്തുക്കളിലും ടോപ്പിക്കൽ സ്റ്റിറോയിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിനു താഴെയുള്ള ഭാഗത്ത് ഉപയോഗിക്കുന്നത് ചർമ്മം വരളുന്നതിന് കാരണമാകുന്നു. കനം കുറയുന്നതോടെ ചർമ്മം കൂടതൽ സെൻസിറ്റീവ് ആകുന്നു.
പാരബെൻസ്
പാരബെൻസ് ഉപയോഗം ചർമ്മത്തിന് വളരെ അധികം ദോഷകരമാണ്. എന്നാൽ ഈ ഘടകം പലപ്പോഴും പല ചർമ്മസംരക്ഷണ അവശ്യവസ്തുക്കളിലും കാണപ്പെടുന്നു. അടിസ്ഥാനപരമായി, പാരബെനുകളുടെ പ്രധാന ലക്ഷ്യം ഷെൽഫ് ലൈഫ് വർദ്ധിപ്പിക്കുക എന്നതാണ്. എന്നിരുന്നാലും, പാരബെൻസ് അടങ്ങിയ ഉൽപ്പന്നങ്ങൾ കണ്ണിനു ചുറ്റും ഉപയോഗിക്കുന്നത് ചുവപ്പ് തടിപ്പിനും വീക്കത്തിനും ഇടയാക്കും.
റെറ്റിനോൾ
നമ്മുടെ ചർമ്മസംരക്ഷണത്തിന്റെ ഫോർമുലേഷനുകളിൽ ഈ ഘടകം ഉണ്ടായിരിക്കാം. പക്ഷേ കണ്ണുകൾക്ക് താഴെ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. അത് ആ ഭാഗത്തെ സംവേദനക്ഷമത വർധിപ്പിക്കുകയും അത്യധികം വരൾച്ചയ്ക്ക് കാരണമാവുകയും ചെയ്യും. ഇത് നേരിട്ട് കണ്ണുകൾക്ക് താഴെ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗനിർദേശം തേടുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.