ചർമ്മസംരക്ഷണത്തിനായ് പലവിധ ഉൽപ്പന്നങ്ങളും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതിൽ പലതിന്റെയും ശരിയായ ഉപയോഗ വശങ്ങളെക്കുറിച്ച് പലർക്കും അറിയില്ല. ചർമ്മ സംരക്ഷണത്തിനായ് പലരും ഒലിവ് ഓയിൽ ഉപയോഗിക്കാറുണ്ട്. എന്നാൽ ചർമ്മത്തിൽ ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നാണ് ഡെർമറ്റോളജിസ്റ്റ് ഡോ.അഞ്ചൽ പന്ത് പറഞ്ഞിരിക്കുന്നത്.
ഒലിവ് ഓയിൽ ചർമ്മത്തിലെ തടസ്സത്തിന് കാരണമാകുമെന്ന് നിരവധി പഠനങ്ങളുണ്ട്. എണ്ണകളിലെ ലിനോലിയം ആസിഡും ഒലിക് ആസിഡും തമ്മിലുള്ള അനുപാതമാണ് ചർമ്മത്തിൽ അവയുടെ സ്വാധീനം നിർണ്ണയിക്കുന്നത്. ഒലിവ് ഓയിൽ ഒലിക് ആസിഡാൽ സമ്പുഷ്ടമാണ്. ഒലിവ് ഓയിൽ പുരട്ടുന്നത് ചർമ്മത്തിന്റെ ഉപരിതലത്തിൽ നിന്നുള്ള ജലനഷ്ടം വർധിപ്പിക്കുന്നുവെന്ന് അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.
ഒലിവ് ഓയിൽ വൈറ്റമിൻ ഇ കൊണ്ട് സമ്പുഷ്ടമാണ്. ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ ഉള്ളതിനാൽ പല ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളിലും ഒലിവ് ഓയിൽ ഉപയോഗിക്കുന്നു. എന്നാൽ ഒരു സോളോ മോയ്സ്ച്യുറൈസർ എന്ന നിലയിൽ, ഇത് ഒരു ഗുണവും ചെയ്യുന്നില്ല. വരണ്ട ചർമ്മമോ അറ്റോപിക് ഡെർമറ്റൈറ്റിസ് അല്ലെങ്കിൽ സോറിയാസിസ് ഉണ്ടെങ്കിൽ ഒലിവ് ഓയിൽ ഒഴിവാക്കണമെന്ന് ഡോ.പന്ത് നിർദേശിച്ചു.
Read More: സാധാരണ ചെയ്യുന്ന 10 ചർമ്മ സംരക്ഷണ തെറ്റുകൾ