scorecardresearch

രണ്ടു വർഷത്തെ പരിശ്രമം, കരഞ്ഞു തളര്‍ന്ന നാളുകള്‍, ഭയം, തിരിച്ചടികള്‍; ശരീര ഭാരം കുറച്ചതിനെക്കുറിച്ച് അന്‍ഷുല കപൂര്‍

ബോളിവുഡ് സിനിമാ നിര്‍മാതാവ് ബോണി കപൂറിന്റെ മകളും നടൻ അർജുൻ കപൂറിന്റെ സഹോദരിയുമാണ് അന്‍ഷുല കപൂര്‍

ശരീര ഭാരം കുറച്ചതിനെക്കുറിച്ചും അതിനു വേണ്ടി നടത്തിയ കഠിന പ്രയത്നങ്ങളെക്കുറിച്ചും നിരവധി സെലിബ്രിറ്റികൾ തുറന്നു പറഞ്ഞിട്ടുണ്ട്. ശരീര ഭാരം കുറയ്ക്കാൻ താൻ നടത്തിയ പരിശ്രമങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് ബോളിവുഡ് സിനിമാ നിര്‍മാതാവ് ബോണി കപൂറിന്റെ മകളും നടൻ അർജുൻ കപൂറിന്റെ സഹോദരിയുമായ അന്‍ഷുല കപൂര്‍. രണ്ടു വർഷമായി ശരീര ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ അൻഷുല പറയുന്നു.

”ആരോഗ്യമുള്ളവൾ എന്നത് എന്നെ സംബന്ധിച്ച് കണ്ണാടിയില്‍ നോക്കുമ്പോള്‍ എങ്ങനെ കാണപ്പെടുന്നു എന്നതിനേക്കാള്‍ വളരെയധികം അര്‍ഥമാക്കുന്നു. ഞാന്‍ മികച്ച സ്ഥലത്ത് അല്ലെന്ന് മാനസികമായി മനസ്സിലാക്കുകയാണ് ആദ്യം ചെയ്തത്. ഒരു ദിവസം തുടങ്ങുന്നതിനു മുമ്പേ അന്നേദിവസം എന്താണ് കഴിക്കേണ്ടതെന്ന് ഞാന്‍ എന്നെ തന്നെ പറഞ്ഞു മനസ്സിലാക്കി. അതത്ര സുഖമുള്ള കാര്യമല്ല. ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടവും അതായിരുന്നു. ഇതിന് ചികിത്സ ആവശ്യമായിരുന്നു. കരഞ്ഞു തളര്‍ന്ന നാളുകള്‍. ഒരുപാട് അസ്ഥിരതകള്‍, ഭയം, തിരിച്ചടികള്‍, അസ്വസ്ഥത, സ്വയം സംശയം എന്നിവയെല്ലാം ഉണ്ടായിരുന്നു. അവസാനം സ്വയം തിരിച്ചറിഞ്ഞു. പിന്നെ പതിയെ അതിനോട് പൊരുത്തപ്പെടാന്‍ തുടങ്ങി,” അൻഷുല വ്യക്തമാക്കി.

ശരീരത്തിന്റെ ആകൃതിയെ കുറിച്ചോർത്ത് വിഷമിക്കേണ്ടതില്ലെന്നും അൻഷുല പറഞ്ഞിട്ടുണ്ട്. പൂര്‍ണതയില്ലാത്ത തന്റെ ശരീരത്തെ സ്‌നേഹിക്കാന്‍ ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അൻഷുല പറയുന്നു.

Read More: മലൈകയുമായി അർജുൻ കപൂർ വേർപിരിഞ്ഞു? കിംവദന്തികൾക്ക് ഫൊട്ടോയിലൂടെ മറുപടി കൊടുത്ത് നടൻ

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Arjun kapoors sister anshula kapoor drops post on 2 year body transformation