മേക്കപ്പ് ഉത്പന്നങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ലിപ്സ്റ്റിക്. ചുണ്ടുകളെ ആകർഷകമാക്കുന്നതിൽ ലിപ്സ്റ്റിക്കിന് വലിയൊരു പങ്കുണ്ട്. എവിടെയെങ്കിലും പോകുമ്പോൾ ഹാന്‍റ്ബാഗില്‍ ലിപ്സ്റ്റിക് കരുതുന്നവരും കുറവല്ല. എപ്പോഴും നിങ്ങളുടെ ചര്‍മ്മത്തിന് ഇണങ്ങുന്ന ലിപ്സ്റ്റിക് തിരഞ്ഞെടുക്കുക. ലിപ്സ്റ്റിക് ശരിയായ രീതിയിൽ അല്ല ഉപയോഗിക്കുന്നതെങ്കിൽ അത് ചുണ്ടുകളുടെ ആരോഗ്യത്തെയും ബാധിച്ചേക്കാം. ലിപ്സ്റ്റിക്കിന്റെ കളർ തിരഞ്ഞെടുക്കുന്നതിനേക്കാളും ശ്രദ്ധ വേണ്ടത് ഉപയോഗിക്കുന്ന രീതിയിലാണ്.
ലിപ്സ്റ്റിക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഡെർമറ്റോളജിസ്റ്റായ ഡോ. ആഞ്ചൽ പാന്ത്. കൺമഷി പോലെ എറ്റവും ഉപയോഗിക്കപ്പെടുന്ന മേക്കപ്പ് ഉത്പന്നമാണ് ലിപ്സിറ്റിക്കെന്നാണ് ഡോ. ആഞ്ചൽ പറയുന്നത്.
ഇളം നിറമുള്ള ലിപ്സ്റ്റിക്കുകളാണ് നല്ലത്. ഇരുണ്ട നിറമുള്ള ലിപ്സ്റ്റിക്കുകളിൽ മഗ്നീഷ്യം, ക്രോമിയം, ലെഡ് എന്നിവയുടെ ഉയർന്ന സാന്നിധ്യം ഉണ്ടാകും. ഇരുണ്ട നിറമുള്ള ലിപ്സ്റ്റിക്കുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതാണ് ചുണ്ടുകളുടെ ആരോഗ്യത്തിനു നല്ലതെന്ന് ഡോ. ആഞ്ചൽ കൂട്ടിച്ചേർത്തു.
“ഇരുണ്ട ലിപ്സ്റ്റിക്കുകളിൽ ഇളം നിറത്തിലുള്ളതിനേക്കാൾ കൂടുതൽ മഗ്നീഷ്യവും ലെഡും അടങ്ങിയിട്ടുണ്ടെന്ന വാദത്തിന് തെളിവുകളൊന്നുമില്ല. ബ്രാൻഡിനെ ആശ്രയിച്ച്, ലിപ്സ്റ്റിക്ക് ഫോർമുലേഷനുകൾ കാര്യമായി വ്യത്യാസപ്പെട്ടേക്കാം. എന്നാലും ലിപ്സ്റ്റിക്കിന്റെ നിറം ഒരിക്കലും അതിൽ അടങ്ങിയിരിക്കുന്ന കെമിക്കൽ അളവിനെക്കുറിച്ച് കൃത്യമായ ചിത്രം നൽകില്ല,” പാരസ് ഹെൽത്ത്, പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. മൻദീപ് സിംഗ് പറയുന്നതിങ്ങനെ.
ലിപ്സ്റ്റിക്കുകൾ നേരിട്ട് ഉപയോഗിക്കുന്നു
ലിപ്സിറ്റിക് നേരിട്ട് ചുണ്ടുകളിൽ ഉപയോഗിക്കുന്നതിനു പകരം, ആദ്യ ലെയറായി എസ്പിഎഫ് ഉള്ള ലിപ് ബാം ഉപയോഗിക്കുക. ഇത് ചുണ്ടുകളെ സംരക്ഷിക്കുന്നതിനൊപ്പം ചുണ്ടുകൾ വരളുന്നത് തടയാനും സഹായിക്കും. ” ലിപ്സ്റ്റിക്കിന് മുമ്പ് എസ്പിഎഫ് ഉള്ള ലിപ് ബാം പുരട്ടുന്നത് നിങ്ങളുടെ ചുണ്ടുകളെ സൂര്യ രശ്മികളിൽ നിന്ന് സംരക്ഷിക്കും. ഇത് ലിപ്സ്റ്റിക്ക് ഉപയോഗം മെച്ചപ്പെടുത്തുന്നതിനും ചുണ്ടുകൾ ഈർപ്പമുള്ളതും ആരോഗ്യകരവുമായി നിലനിർത്തുന്നതിനുമുള്ള ലളിതവും ഫലപ്രദവുമായ മാർഗ്ഗമാണ്,” ഡോ. മൻദീപ് സിംഗ് പറഞ്ഞു.
ലിക്വിഡ് മാറ്റ് ലിപ്സ്റ്റിക്കുകൾ ഉപയോഗിക്കുക
ഇളം നിറമുള്ള ലിപ് ഗ്ലോസ് തിരഞ്ഞെടുക്കുക. ഇടയ്ക്ക് ലിപ്സ്റ്റിക് ഉപയോഗിക്കുന്നത് കുറച്ച് പകരം നിറമുള്ള ലിപ് ഗ്ലോസുകൾ അണിയാം. ലിപ് ഗ്ലോസിൽ വളരെ ചെറിയ അളവിലാണ് പിഗ്മെന്റ് ഉള്ളത്. ഇവ കൂടുതലും മോയ്സ്ചറൈസിങ് ചേരുവകൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
ഉറങ്ങുന്നതിനു മുൻപ് ലിപ്സ്റ്റിക് നീക്കം ചെയ്യുക
ഉറങ്ങുന്നതിനുമുൻപ്, ചുണ്ടുകളിൽ നിന്നും ലിപ്സ്റ്റിക്ക് ശരിയായി നീക്കം ചെയ്യുക. കിടക്കാൻ പോവും മുൻപ് മുഖത്തുനിന്ന് മേക്കപ്പ് ആളുകൾ കൃത്യമായി നീക്കം ചെയ്യുമെങ്കിലും, ചുണ്ടുകളുടെ കാര്യം പലപ്പോഴും അവഗണിക്കുന്നു. ചുണ്ടിന്റെ കോണിലോ മറ്റൊ ലിപ്സ്റ്റിക്കിന്റെ അംശങ്ങൾ ഉണ്ടാകാം. മേക്കപ്പ് പൂർണ്ണമായും നീക്കം ചെയ്യാൻ മിസെല്ലാർ വാട്ടറോ ക്ലെൻസിങ് ബാമോ ഉപയോഗിക്കാം. ” ഉറങ്ങുന്നതിന് മുമ്പ് ലിപ്സ്റ്റിക് നീക്കം ചെയ്യുന്നത് നിങ്ങളുടെ ചുണ്ടുകൾ ആരോഗ്യത്തോടെ നിലനിർത്താനും കിടക്കയിൽ അവയുടെ കറ പറ്റുന്നത് തടയാനും സഹായിക്കും. ഇത് ലിപ്സ്റ്റിക് ചേരുവകൾ സുഷിരങ്ങളിൽ കയറുന്നതും, അവ ഉള്ളിൽ പോകുന്നത് മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിൽനിന്നു സംരക്ഷിക്കും,” ഡോ. മൻദീപ് വിശദീകരിക്കുന്നു.
രാത്രിയിലെ ലിപ്കെയർ ഒഴിവാക്കരുത്
രാത്രി ഉറങ്ങുന്നതിനുമുൻപ്, കൂടുതൽ ലിപ് ബാം ഉപയോഗിക്കുക. മുഖത്ത് സെറം, മോയ്‌സ്ചുറൈസറുകൾ എന്നിവ പുരട്ടുന്നത് പോലെതന്നെ പ്രധാനമാണ് ചുണ്ടുകളുടെ സംരക്ഷണം. ചർമ്മം വീണ്ടെടുക്കാനുള്ള സമയമാണ് രാത്രികൾ. അതിനാൽ, ചുണ്ടുകൾ ഉണങ്ങുന്നത് ഒഴിവാക്കാൻ ലിപ് ബാം , ലിപ് സ്ലീപ്പിംഗ് മാസ്ക് എന്നിവ ഉപയോഗിക്കുക.
ചുണ്ടുകൾ പരിപാലിക്കാനുള്ള ചില നൈറ്റ് റൂട്ടീൻ ടിപ്സും ഡോ.മൻദീപ് നിർദേശിക്കുന്നു
ഉറങ്ങുന്നതിനു മുൻപ്, ചുണ്ടിൽ നിന്നും ലിപ്സ്റ്റിക്കുകൾ, ലിപ് ബാമുകൾ അല്ലെങ്കിൽ ലിപ് ഗ്ലോസുകൾ എന്നിവ നീക്കം ചെയ്യുക. ഇത് നിങ്ങളുടെ ചുണ്ടുകളുടെ ആരോഗ്യം നിലനിർത്തുന്നു.
- ചുണ്ടുകൾ എക്സ്ഫോലിയെറ്റ് ചെയ്യുക: ചുണ്ടുകൾ എക്സ്ഫോലിയേറ്റ് ചെയ്യുന്നതിനായി, ലിപ് സ്‌ക്രബ്, മൃദുവായ ബ്രെസ്റ്റഡ് ടൂത്ത് ബ്രഷ് എന്നിവ ഉപയോഗിക്കാം. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും ആരോഗ്യകരമായ കോശങ്ങൾ വളരാനും സഹായിക്കുന്നു. അതിന്റെ ഫലമായി മൃദുവും മിനുസമാർന്നതുമായ ചുണ്ടുകൾ ലഭിക്കും.
- ലിപ് ട്രീറ്റ്മെന്റ് ഉപയോഗിക്കുക: നിങ്ങളുടെ ചുണ്ടുകൾ എക്സ്ഫോലിയെറ്റ് ചെയ്തതിനുശേഷം, ലിപ് ട്രീറ്റ്മെന്റ് പുരട്ടുക. ഷിയ ബട്ടർ, കൊക്കോ ബട്ടർ അല്ലെങ്കിൽ ഹൈലൂറോണിക് ആസിഡ് പോലുള്ള ജലാംശം നൽകുന്ന ചേരുവകൾ അടങ്ങിയ ലിപ് ബാം അല്ലെങ്കിൽ ലിപ് മാസ്ക് തിരഞ്ഞെടുക്കുക. ഈ ചേരുവകൾ ഈർപ്പം നിലനിർത്തുകയും ചുണ്ടുകൾ വരണ്ടുപോവുന്നതിൽ നിന്നും സഹായിക്കുകയും ചെയ്യും.
- ധാരാളം വെള്ളം കുടിക്കുക: ആരോഗ്യമുള്ള ചുണ്ടുകൾക്ക് ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ചുണ്ടുകളിൽ ജലാംശം നിലനിർത്താനും ചുണ്ടുകൾ വരളുന്നത് തടയാനും ദിവസവും ഉറങ്ങാൻ പോകുന്നതിനുമുൻപും ധാരാളം വെള്ളം കുടിക്കുക.