scorecardresearch

മുടി കൊഴിയുന്നുണ്ടോ? ഈ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കുക

മുടി കൊഴിച്ചിലുള്ളവർ രണ്ടു കാര്യങ്ങൾ എപ്പോഴും ഓർമിക്കണം

മുടി കൊഴിയുന്നുണ്ടോ? ഈ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കുക

മുടി കൊഴിച്ചിൽ സാധാരണയായി പലരും നേരിടുന്ന പ്രശ്നമാണ്. മലിനീകരണം, സമ്മർദം, ഹോർമോൺ വ്യതിയാനങ്ങൾ, ഭക്ഷണ രീതി തുടങ്ങി പല കാരണങ്ങളാൽ മുടി കൊഴിയാം. എന്നാൽ, മുടി കൊഴിച്ചിലിൽ ഭക്ഷണക്രമം വളരെ പ്രധാനമായ പങ്കു വഹിക്കുന്നുണ്ട്. ചിലപ്പോഴൊക്കെ ശരീരത്തിലെ ചില വിറ്റാമിനുകളുടെ കുറവുകൾ മൂലവും മുടി കൊഴിയാം.

മുടി കൊഴിച്ചിൽ മൂലം മാനസികമായി ബുദ്ധിമുട്ട് നേരിടുന്നവരാണെങ്കിൽ, ന്യൂട്രീഷ്യനിസ്റ്റ് നമി അഗർവാൾ അതിനുള്ള പരിഹാരം പറയും. മുടി കൊഴിച്ചിലുള്ളവർ രണ്ടു കാര്യങ്ങൾ എപ്പോഴും ഓർമിക്കണമെന്ന് അവർ പറഞ്ഞു.

ഭക്ഷണക്രമം

മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിനും മുടി കൊഴിച്ചിൽ നിന്ന് രക്ഷ നേടുന്നതിനും ഭക്ഷണക്രമത്തിലൂടെ ശരിയായ പോഷകങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. പ്രോട്ടീൻ, വിറ്റാമിൻ ബി6, വൈറ്റമിൻ ബി12, ഫോളിക് ആസിഡ്, വൈറ്റമിൻ ഡി എന്നിവ മുടിക്ക് വേണ്ട പ്രധാനമായ പോഷകങ്ങളാണ്. പോരായ്മകൾ കണ്ടെത്തി ഭക്ഷണത്തിലൂടെ ഇവ നികത്തണമെന്ന് നമി അഗർവാൾ പറയുന്നു. മാംസം, പയർവർഗ്ഗങ്ങൾ, പയർ, പരിപ്പ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ അവർ നിർദേശിച്ചു.

കാരണം കണ്ടെത്തുക

മുടി കൊഴിച്ചിലിന്റെ യഥാർത്ഥ കാരണം കണ്ടെത്തുക. തൈറോയ്ഡ്, വിളർച്ച, ഹോർമോൺ പ്രശ്നങ്ങൾ തുടങ്ങിയവ മുടി കൊഴിച്ചിലിന് കാരണമാകും. ഈ രോഗാവസ്ഥകളെല്ലാം മുടികൊഴിച്ചിലിന് കാരണമാകും. അതിനാൽ, കാരണം കണ്ടെത്ത ആവശ്യമായ മുൻകരുതലുകൾ എടുക്കുക.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Are you facing hair fall two things to keep in mind