വരണ്ട ചർമ്മം പലരെയും അലട്ടുന്ന പ്രശ്നമാണ്. വരണ്ട ചർമ്മമുള്ളവർക്ക് ഒരു ചർമ്മ സംരക്ഷണ ദിനചര്യ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. ചർമ്മത്തിന് ധാരാളം മോയ്സ്ച്യുറൈസേഷൻ നൽകുന്നതിനൊപ്പം, വരൾച്ച തടയാൻ ഈർപ്പം നിലനിർത്തേണ്ടതുണ്ട്.
എസിയിൽ മണിക്കൂറുകളോളം ഇരിക്കുക, അത്യധികം ചൂടുള്ളതോ തണുത്തതോ ആയ വെള്ളം ഉപയോഗിച്ച് കുളിക്കുക, വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥ, വീര്യം കൂടിയ സോപ്പുകളോ എക്സ്ഫോളിയന്റുകളോ ചർമ്മത്തിന്റെ വരൾച്ചയ്ക്ക് കാരണമാകാം, അതിനെ ചെറുക്കാൻ ചില എളുപ്പവഴികളുണ്ട്. വരണ്ട ചർമ്മത്തോട് വിടപറയാൻ സഹായിക്കുന്ന മൂന്ന് ഉൽപ്പന്നങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ഡോ.ആഞ്ചൽ പന്ത്.
ഷിയ ബട്ടർ അല്ലെങ്കിൽ കൊക്കോ ബട്ടർ
നല്ല സുഗന്ധത്തിനൊപ്പം, ഷിയ ബട്ടറിൽ ചർമ്മത്തെ ശാന്തമാക്കുന്ന ഗുണങ്ങൾ അടങ്ങിയിരിക്കുന്നു, കൂടാതെ ഇത് ചർമ്മത്തെ മിനുസമാർന്നതാക്കും. ഷിയ ബട്ടർ അല്ലെങ്കിൽ കൊക്കോ ബട്ടർ രണ്ടും ഒക്ലൂസീവ് ആണ്, അതിനർത്ഥം അവ ചർമ്മത്തിൽ വഴുവഴുപ്പ് തോന്നിക്കാതെ ഈർപ്പമുള്ളതാക്കുന്നു. സെറാമൈഡുകൾ, സ്ക്വാലെയ്ൻ തുടങ്ങിയവ നിങ്ങളുടെ മോയിസ്ച്യുറൈസറിൽ ഉണ്ടോയെന്ന് നോക്കുക. കൊറിയൻ സൗന്ദര്യ ട്രെൻഡുകൾ നിങ്ങൾക്ക് പരിചിതമാണെങ്കിൽ, വാസ്ലിൻ പോലുള്ള പെട്രോളിയം ജെല്ലി ചർമ്മത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ഒരു നല്ല ഒക്ലൂസീവ് ആണ്.
നോൺ ഫോമിങ് ക്ലെൻസർ
വരണ്ട ചർമ്മമുള്ള ആളുകൾ ഫോമിങ് ഫെയ്സ് വാഷുകൾ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കണം. ചില ഫോമിങ് ഫെയ്സ് വാഷുകളിൽ സോഡിയം ലോറത്ത് സൾഫേറ്റ് (SLS) അടങ്ങിയിട്ടുണ്ട്, അവ ചർമ്മത്തെ വരണ്ടതാക്കും. ഇതിനുപകരം, ചർമ്മത്തിന്റെ സ്വാഭാവിക പിഎച്ച് ലെവലുകൾ സന്തുലിതമാക്കുന്ന ഒരു ജെൽ അടിസ്ഥാനമാക്കിയുള്ള ക്ലെൻസർ തിരഞ്ഞെടുക്കുക.
ക്രീം അല്ലെങ്കിൽ ലോഷൻ രൂപത്തിലുള്ള സൺസ്ക്രീൻ
വീടിന് അകത്താണെങ്കിലും പുറത്താണെങ്കിലും സൺസ്ക്രീൻ ഉപയോഗിക്കുക. അവ ചർമ്മത്തെ സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കുകയും ചർമ്മ പ്രശ്നങ്ങൾ തടയുകയും ചെയ്യും. വരണ്ട ചർമ്മമുള്ള ആളുകൾക്ക് ക്രീം സൺസ്ക്രീനുകൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. നല്ല ഫലം കിട്ടാനായി ഓരോ രണ്ട് മണിക്കൂറിലും വീണ്ടും പ്രയോഗിക്കുക.
Read More: ഓയിലിയോ ഡ്രൈയോ? നിങ്ങളുടെ ചർമ്മം ഏതാണെന്നറിയാൻ ഇതാ എളുപ്പ വഴി