ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ ശ്രദ്ധ നേടിയ ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെയും നടിയും ഫാഷൻ ഡിസൈനറും സംരംഭകയുമായ ആരതി പൊടിയുടെയും വിവാഹനിശ്ചയമായിരുന്നു ഇന്നലെ. ഇരുവരുടെയും എൻഗേജ്മെന്റ് ലുക്കിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ആരതി തന്നെയാണ് എൻഗേജ്മെന്റ് ലെഹങ്ക ഡിസൈൻ ചെയ്‌തത്. നാലു ദിവസം കൊണ്ടാണ് ലഹങ്ക ഒരുക്കിയതെന്ന് ആരതി പറഞ്ഞു. ഹാൻഡ് വർക്കുകൾ നിറഞ്ഞ ലഹങ്കയുടെ നിറം വയലറ്റാണ്.രണ്ട് കോസ്റ്റ്യൂം ചെയ്യണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും എന്നാൽ സമയമില്ലാത്തതു കൊണ്ട് ഒന്നു മാത്രം ചെയ്‌തെന്നും ആരതി പറയുന്നു. 2 ലക്ഷം രൂപയാണ് ലെഹങ്കയുടെ വില.
ബിഗ് ബോസ് ഷോയിലൂടെ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ റോബിനു കഴിഞ്ഞിരുന്നു. ഒരു അഭിമുഖത്തിലൂടെയാണ് റോബിനും ആരതിയും പരിചയപ്പെടുന്നത്. പൊടി റോബ് എന്നാണ് ആരാധകർ ഇവരെ സ്നേഹത്തോടെ വിളിക്കുന്നത്.
“ഇന്ന് ഞാൻ വളരെ സന്തുഷ്ടയാണ്, കാരണം എന്റെ അഭിലാഷങ്ങളുടെ പകുതിയും ഞാൻ നേടിയിട്ടുണ്ട്: സംരംഭക, ഡിസൈനർ, നടി എന്നീ നിലകളിൽ എന്റെ ഭാവി പ്രൊഫഷണൽ ജീവിതം. ഇപ്പോൾ ഞാൻ കുടുംബ ജീവിതത്തിലേക്ക് കടക്കാൻ പോവുകയാണ്. എന്റെ കുടുംബ ജീവിതവും തൊഴിൽ ജീവിതവും വിജയിച്ചതിൽ ഞാൻ വളരെ സന്തുഷ്ടയാണ്. കാരണം നാളെ ഞാനുമായി വിവാഹ നിശ്ചയം നടത്തുന്ന വ്യക്തി ഞാനേറ്റവും ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും വേണം. നാളെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസമാണ്,” ആരതി ഇൻസ്റ്റഗ്രാമിൽ കുറിച്ചതിങ്ങനെ.