Latest News
ധനുഷും ഐശ്വര്യയും വേർപിരിയുന്നു

നിങ്ങൾ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് ശരിയായ രീതിയിലാണോ?

സൺസ്ക്രീൻ ലോഷൻ ഉപയോഗിക്കേണ്ട ശരിയായ രീതി ഇതാണ്

eye cream, sunscreen, ie malayalam

ചർമ്മസംരക്ഷണത്തിന് ഡോക്ടർമാർ പോലും നിർദേശിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് സൺസ്ക്രീൻ ഉപയോഗിക്കുക എന്നത്. സണ്‍സ്‌ക്രീന്‍ ശരിയായ രീതിയില്‍ എല്ലാ ദിവസവും ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മം ചൂടു കൊണ്ട്‌ കരിവാളിക്കുന്നതും സൂര്യഘാതമേൽക്കുന്നതുമൊക്കെ ഒരുപരിധി വരെ പ്രതിരോധിക്കാം. എന്നാൽ ശരിയായ രീതിയിലല്ല സൺസ്ക്രീൻ ഉപയോഗിക്കുന്നതെങ്കിൽ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക.

സൺസ്ക്രീനിന്റെ ഗുണവശങ്ങളെ കുറിച്ച് നല്ലൊരു വിഭാഗം ആളുകളും അറിവുള്ളവരാണെിലും സൺസ്ക്രീൻ ലോഷൻ ശരിയായ രീതിയിൽ എങ്ങനെ ഉപയോഗിക്കണമെന്നതിനെ കുറിച്ച് പലർക്കും സംശയങ്ങളുണ്ട്.

മിക്കവാറും ആളുകൾ സൺസ്ക്രീൻ ഒരു നുള്ളെടുത്ത് മുഖത്ത് നല്ല രീതിയിൽ പുരട്ടും,​ എന്നാൽ ചെവിയുടെയും കഴുത്തിലെ ചർമ്മത്തെയും വേണ്ടരീതിയിൽ പരിഗണിക്കാറില്ല. സൺസ്‌ക്രീനുകൾ പ്രയോഗിക്കേണ്ട ശരിയായ രീതിയെ കുറിച്ച് സംസാരിക്കുകയാണ് ഡെർമറ്റോളജിസ്റ്റായ ഡോ. സു.

ഒരൽപ്പം സൺസ്ക്രീൻ ചൂണ്ടുവിരലിൽ എടുത്ത് മുഖത്തു മാത്രം തേച്ചു പിടിപ്പിക്കുന്നതിനു പകരം, ഉദാരമായ അളവിൽ സൺസ്ക്രീൻ ലോഷൻ എടുത്ത് ഒരു ഫേസ് പാക്ക് അല്ലെങ്കിൽ ഫെയ്‌സ് മാസ്‌ക് പോലെ (വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ) മുഴുവനായും കവർ ചെയ്യുന്ന രീതിയിൽ തുല്യമായി പുരട്ടണം.

ഒപ്പം ചെവികൾ, ചെവിക്കു പിറകിലെ ഭാഗം, കഴുത്ത് എന്നിവയിലും ലോഷൻ പുരട്ടുക. തുടർന്ന്, സൺസ്‌ക്രീൻ മുഖത്തേക്കും കഴുത്തിലെ ചർമ്മത്തിലേക്കുമൊക്കെ ആഗിരണം ചെയ്യപ്പെടുന്നതു വരെ മസാജ് ചെയ്യുക.

Read more: ദിവസവും മുടി ചീകിയാലുള്ള ഗുണങ്ങൾ

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Applying sunscreen proper way method skincare video

The moderation of comments is automated and not cleared manually by malayalam.indianexpress.com