പുകവലി ഉപേക്ഷിച്ചവർക്കു ശ്വാസകോശത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ എളുപ്പ വഴി; ആപ്പിളും തക്കാളിയും ഉപയോഗിക്കുന്നത് ശീലമാക്കുക. ശ്വാസ കോശം പഴയപോലെ ശ്വസിക്കും. പുകവലിമൂലം ശ്വാസ കോശത്തിനേറ്റ ക്ഷതം ഈ പഴങ്ങൾ നികത്തും.

ദിവസവും രണ്ടോ മൂന്നോ തക്കാളിയും, ഭക്ഷണത്തിന്റെ മൂന്നു ഭാഗം പഴങ്ങളും കഴിക്കുന്നവരുടെ ശ്വാസ കോശത്തിന്റെ ആരോഗ്യം പഴങ്ങൾ കുറച്ചു കഴിക്കുന്നവരേക്കാൾ മെച്ചപ്പെടുന്നതായി കണ്ടെത്തിയെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി. പഴച്ചാറുകൾപോലെയുള്ള മറ്റു രൂപത്തിലുള്ള പഥ്യാഹാരങ്ങൾക്കൊന്നും മേൽപ്പറഞ്ഞ ആഹാരങ്ങളുടെ സംരക്ഷിത സ്വഭാവമില്ലെന്നും പഠനത്തിൽ വെളിവായി.

ഒരിക്കലും പുക വലിക്കാത്തവരിലും, പുകവലി നിർത്തിയവരിലും തക്കാളിയുടെ ഉപയോഗം ശ്വാസകോശത്തെ സംരക്ഷിച്ചു നിർത്തുന്നതായി കാണാൻ കഴിഞ്ഞു എന്നും ഗവേഷകർ പുറത്തിറക്കിയ പഠന റിപ്പോർട്ടിൽ പറഞ്ഞു. ശ്വാസകോശത്തിന്റെ നാശം ഹൃദ്രോഗം, കാൻസർ തുടങ്ങിയ രോഗങ്ങൾക്ക് പുകവലി വേഗം കാരണമാകുന്നു.

പുകവലി നിർത്തിയവരിൽ ആഹാര ക്രമീകരണം ശ്വാസകോശത്തിന്റെ കേടു തീർക്കുന്നതിനു ഫലപ്രദമാണെന്ന് തെളിഞ്ഞു. മാത്രമല്ല ആഹാരത്തിൽ കൂടുതൽ പഴവർഗ്ഗങ്ങൾ ഉൾപ്പെടുത്തുന്നത് ശ്വാസകോശത്തിന്റെ സംരക്ഷണത്തിന് ഉത്തമമാണെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു. ശ്വാസകോശവുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് സാധ്യതയുള്ളവർ ആഹാര ക്രമീകരണം ശീലിക്കുന്നത് ഗുണം ചെയ്യുമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ വനേസ്സ ഗാർസിയ ലാർസൺ പറഞ്ഞു.

ഗവേഷണത്തിന്റെ ഭാഗമായി 2002ൽ 650 പേരുടെ ആഹാര രീതിയും ശ്വാസകോശത്തിന്റ പ്രവർത്തനവും സംഘം രേഖപ്പെടുത്തി. 10 വർഷത്തിന് ശേഷം ഇവരിൽ തന്നെ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 30 വർഷത്തിന് ശേഷം ഒരു വ്യക്തിയുടെ ശ്വാസകോശത്തിന്റെ ആരോഗ്യം, അയാളുടെ ജീവിത സാഹചര്യത്തിനും, ആഹാര രീതിക്കും അനുസരിച്ചു ക്ഷയിക്കാൻ തുടങ്ങുന്നു. ആഹാരത്തിൽ പഴങ്ങൾ ഉൾപ്പെടുത്തുന്നത് ഈ പ്രക്രിയയെ സാവധാനത്തിലാക്കുന്നതിനു സഹായിക്കുമെന്നാണ് പഠനം തെളിയിക്കുന്നതെന്ന് വനേസ്സ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Lifestyle news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ