scorecardresearch
Latest News

വിണ്ണിൽ നിന്നിറങ്ങി വന്ന മാലാഖയോ?; സാരിയിൽ മനോഹരിയായി അപർണ

പുതിയ ഫൊട്ടൊഷൂട്ട് ചിത്രങ്ങളുമായി അപർണ ദാസ്

aparna das, aparna das latest, aparna das recent
അപർണ ദാസ്

സത്യൻ അന്തിക്കാട് ചിത്രം ‘ഞാൻ​ പ്രകാശനി’ലൂടെ സിനിമാജീവിതം ആരംഭിച്ച താരമാണ് അപർണ ദാസ്. വളരെ ചെറിയ വേഷത്തിലാണ് ചിത്രത്തിൽ അപർണ പ്രത്യക്ഷപ്പെട്ടതെങ്കിലും ചിത്രം കാണുന്ന ഏതൊരാൾക്കും താരത്തിന്റെ മുഖം മനസ്സിൽ പതിയും. പിന്നീട് ‘മനോഹരം’ എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ നായികയായെത്തിയ അപർണ തമിഴ് സിനിമകളിലും സജീവമാണ്. വിജയ്‌ക്കൊപ്പമുള്ള ‘ബീസ്റ്റ്’ ആയിരുന്നു അപർണ ആദ്യ തമിഴ് ചിത്രം. താരം അവസാനമായി അഭിനയിച്ച ചിത്രം ‘ഡാഡ’ മികച്ച പ്രതികരണങ്ങളാണ് നേടിയത്.

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ അപർണ ഫൊട്ടൊഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. കൂടുതലും എത്നിക്ക് രീതിയിലുള്ള വസ്ത്രങ്ങളാണ് അപർണ അണിയാറുള്ളത്.

വെള്ള നിറത്തിലുള്ള ഡിസൈനർ സാരി ധരിച്ച അപർണയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജെഎംഇ കൗച്ചർ ഡിസൈൻ ചെയ്ത് സാരിയാണ് അപർണ അണിഞ്ഞത്. ട്യൂൾ എന്ന മെറ്റീരിയലിൽ ഒരുക്കിയ സാരിയുടെ അറ്റത്ത് പിങ്ക്, വെള്ളം എന്നീ നിറങ്ങളിൽ കല്ല് പതിപ്പിച്ചിട്ടുണ്ട്. ഫ്ളോറൽ ഡിസൈൻ സാരിയ്ക്ക് കൂടുതൽ ഭംഗിയേകുന്നു. ലോങ്ങ് സ്ലീവുള്ള സീക്വൻ ജാക്കറ്റാണ് കൂടെ സ്റ്റൈൽ ചെയ്തിരിക്കുന്നത്.

അഭയ കുമാർ ന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘സീക്രട്ട് ഹോമാ’ണ് അപർണയുടെ പുതിയ ചിത്രം. ശിവദ, ചന്തുനാഥ്, അനു മോഹൻ എന്നിവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Aparna das shares photoshoot pictures fans says she looks like an angel