scorecardresearch

ആന്റിക് ഗോൾഡ് സരി ലൈൻസിന്റെ അഴക്, ഓർഗൻസ സാരിയിൽ തിളങ്ങി അപർണ; വില അറിയാം

ടിയ നീൽ കാരിക്കാശ്ശേരിയുടെ T&M സിഗ്‌നേച്ചർ ആണ് ഈ മനോഹരമായ സാരി ഡിസൈൻ ചെയ്തിരിക്കുന്നത്

ആന്റിക് ഗോൾഡ് സരി ലൈൻസിന്റെ അഴക്, ഓർഗൻസ സാരിയിൽ തിളങ്ങി അപർണ; വില അറിയാം

ഓർഗൻസ സാരികളാണ് ഇപ്പോഴത്തെ ട്രെൻഡ്. ഫെസ്റ്റിവൽ സീസണിലേക്കായി ഓർഗൻസ സാരി ഡിസൈനുകളിലേക്ക് ട്രെഡീഷണൽ തനിമ കൂടി കൊണ്ടുവന്നിരിക്കുകയാണ് ഡിസൈനേഴ്സ്. നടി അപർണ ബാലമുരളി ധരിച്ച ഓർഗൻസ സാരിയാണ് അതിന്റെ വേറിട്ട ഡിസൈൻ കൊണ്ട് ശ്രദ്ധ നേടുന്നത്.

പാരമ്പര്യ തനിമയും കണ്ടെംപറി ഡിസൈനും ഒത്തിണങ്ങുന്ന ഈ സാരി ഡിസൈൻ ചെയ്തിരിക്കുന്നത് ടിയ നീൽ കാരിക്കാശ്ശേരിയുടെ T&M സിഗ്‌നേച്ചർ ആണ്. ആന്റിക് ഗോൾഡ് സരി ലൈൻസാണ് സാരിയ്ക്ക് മിഴിവേകുന്നത്. ഒപ്പം മുഴുവനായും ഹാൻഡ് വർക്ക് ചെയ്ത ബ്ലൗസും കൂടിയാവുമ്പോൾ ബ്രൈഡൽ ലുക്കിന്റെ ഗാംഭീര്യം കൈവരുന്നുണ്ട്. 25,000 മുതൽ 45,000 രൂപ വരെയാണ് ഈ സാരികൾക്ക് വില വരുന്നത്.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Aparna balamurali wearing tm signature festive look organca saree price