scorecardresearch
Latest News

സാരിയിൽ സ്റ്റൈലിഷ് ലുക്കിൽ അപർണ ബാലമുരളി, ചിത്രങ്ങൾ

ലുക്കിൽ അടിമുടി മാറ്റം വരുത്തിയിരിക്കുകയാണ് അപർണ ബാലമുരളി

aparna balamurali, ie malayalam

തമിഴിൽ ‘സൂരറൈ പോട്ര്’ സിനിമയുടെ വിജയം അപർണ ബാലമുരളിയുടെ കരിയറെ തന്നെ മാറ്റിമറിച്ചിട്ടുണ്ട്. ‘ബൊമ്മി’ എന്ന കരുത്തുറ്റ കഥാപാത്രത്തെയാണ് അപർണ സിനിമയിൽ അവതരിപ്പിച്ചത്. തമിഴകം ഇരുകയ്യും നീട്ടി ബൊമ്മിയെ സ്വീകരിക്കുകയും ചെയ്തു.

ഇപ്പോഴിതാ ലുക്കിൽ അടിമുടി മാറ്റം വരുത്തിയിരിക്കുകയാണ് അപർണ ബാലമുരളി. പുതിയ ലുക്കിൽ സാരിയിലുളള താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡാവുന്നത്.

അടുത്തിടെ പട്ടുസാരിയിലുളള ചില ഫൊട്ടോകളും അപർണ പങ്കുവച്ചിരുന്നു. പച്ചയും മജന്തയും കോമ്പിനേഷനിലുളള മനോഹരമായ പട്ടുസാരിയായിരുന്നു അപർണ ധരിച്ചത്.

സാരിയിലുളള ചിത്രങ്ങൾ അപർണ ഇപ്പോൾ ഇടയ്ക്കിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്നുണ്ട്.

‘മഹേഷിന്റെ പ്രതികാരം’ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് അപർണ ബാലമുരളി. പിന്നീട് നിരവധി നല്ല വേഷങ്ങൾ അപർണ ചെയ്തെങ്കിലും മഹേഷിന്റെ പ്രതികാരത്തിലെ ജിംസി എന്ന അപർണയുടെ കഥാപാത്രമാണ് മലയാളികൾക്ക് ഏറെ ഇഷ്ടം. ഒരു സെക്കന്റ് ക്ലാസ് യാത്ര, ഒരു മുത്തശ്ശി ഗഥ, സർവ്വോപരി പാലാക്കാരൻ, സൺഡേ ഹോളിഡേ, കാമുകി, ബി ടെക്ക്, അള്ള് രാമേന്ദ്രൻ, സർവം താളമയം, എന്നിങ്ങനെ ഒരുപിടി ചിത്രങ്ങൾ അപർണ ഇതിനകം പൂർത്തിയാക്കി കഴിഞ്ഞു.

Read More: മിക്കവാറും ആ വായിക്കുന്നത് ഏതേലും ഓഫർ ബോർഡ് ആയിരിക്കും; ദിവ്യയുടെ ചിത്രം പങ്കുവച്ച് വിനീത്

അഭിനയത്തിനൊപ്പം ഗായികയായും കഴിവു തെളിയിച്ച താരമാണ് അപർണ ബാലമുരളി. ‘സൺഡേ ഹോളിഡേ’ എന്ന ചിത്രത്തിലൂടെയായിരുന്നു അപർണ ഗായികയായി അരങ്ങേറ്റം കുറിച്ചത്.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Aparna balamurali saree looks photos