മലയാളത്തിലും തമിഴിലുമായി തിരക്കിലാണ് നടി അപർണ ബാലമുരളി. ‘ഒരു സെക്കന്റ് ക്ലാസ് യാത്ര’ എന്ന സിനിമയിലൂടെയാണ് അപർണ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയിലെ കഥാപാത്രമാണ് അപർണയ്ക്ക് ആരാധക ഹൃദയങ്ങളിൽ ഇടം നേടിക്കൊടുത്തത്.
തമിഴിൽ ‘8 തോട്ടകൾ’ ആണ് അപർണയുടെ ആദ്യ സിനിമ. ‘സൂരറൈ പോട്ര്’ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം അപർണ നേടി. തമിഴിൽ ‘നിതം ഒരു വാനം’ ആണ് അപർണയുടേതായി റിലീസിന് ഒരുങ്ങുന്നത്.
ഇൻസ്റ്റഗ്രാമിൽ സജീവമായ അപർണ അടുത്തിടെ അനാർക്കലിയിലുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. പാരറ്റ് ഗ്രീൻ ഹാൻഡ്‌ലൂം അനാർക്കലി സ്യൂട്ട് സെറ്റിനൊപ്പം എംബ്രോയിഡറി വർക്കുകൾ നിറഞ്ഞ ഓർഗൻസ ദുപ്പട്ടുയാണ് അപർണ ധരിച്ചത്.
വീവർ സ്റ്റോറി ലേബലിൽനിന്നുള്ളതാണ് ഈ അനാർക്കലി സെറ്റ്. 39,990 രൂപയാണ് വില.

‘ഇനി ഉത്തരം’ ആണ് മലയാളത്തിൽ അപർണയുടേതായി അടുത്തിടെ റിലീസായ സിനിമ. ‘കാപ്പ’, ‘മിണ്ടിയും പറഞ്ഞും’, ‘പദ്മിനി’ തുടങ്ങിയ സിനിമകളാണ് ഇനി അപർണയുടെ പുറത്തിറങ്ങാനുള്ളത്.