അപർണ ബാലമുരളി കേന്ദ്രകഥാപാത്രമായെത്തുന്ന തങ്കം ഇന്ന് റിലീസിനെത്തി. ചിത്രത്തിന്റെ പ്രമോഷൻ സമയത്ത് അപർണ ധരിച്ച വസത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിലൊന്നാണ് പീക്കോക്ക് ബ്യൂ ഷെയ്‌ഡിൽ വരുന്ന കുർത്ത സെറ്റ്. കൂടുതലും കുർത്ത സെറ്റുകളാണ് അപർണ അണിയാറുള്ളത്. വളരെ വ്യത്യസ്‌തമായ എത്‌നിക്ക് വസ്‌ത്രങ്ങളും താരത്തിന്റെ ശേഖരത്തിലുണ്ട്.
Republic Day Special Price | This limited offer gives you an annual subscription at Rs 999 along with added benefits. Click to see offer
ബൈ ഹാൻഡ് എന്ന ഡിസൈനർ ഹൗസിൽ നിന്നുള്ളതാണ് അപർണ ധരിച്ച ഈ പീക്കോക്ക് ബ്ലൂ കുർത്ത സെറ്റ്. അവരുടെ തന്നെ ചേന്ദമംഗലം കളക്ഷൻസിലുള്ള സ്ട്രെയിറ്റ് കട്ട് കുർത്തിയാണിത്. കുർത്തിയുടെ യോക്ക് ഭാഗത്തും കൈമുട്ടിന്റെ അവിടെയുമുള്ള വർക്ക് കൂടുതൽ എലഗന്റ് ലുക്ക് നൽകുന്നുണ്ട്. മിനിമൽ ആഭരണങ്ങളാണ് അപർണ ഇതിനൊപ്പം സ്റ്റൈൽ ചെയ്‌തിരിക്കുന്നത്. കുർത്തിയ്ക്ക് 3750 രൂപയും ബോട്ടത്തിന് 1400 രൂപയുമാണ് വില.
സഹീദ് അറാഫദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കം. ശ്യാം പുഷ്‌ക്കർ തിരക്കഥ എഴുതുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ഭാവന സ്റ്റുഡിയോസാണ്. വിനീത് ശ്രീനിവാസൻ, ബിജു മേനോൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സംഗീതം ഒരുക്കിയിരിക്കുന്നത് ബിജിബാലാണ്.ഛായാഗ്രഹണം ഗൗതം ശങ്കർ, എഡിറ്റിങ്ങ് കിരൺ ദാസ് എന്നിവർ നിർവഹിക്കുന്നു.