scorecardresearch

ഏതാണ് ഈ കശ്‌മീരി പെൺകുട്ടി; വൈറലായി ഫൊട്ടൊഷൂട്ട്

ഫാഷൻ ട്രെൻഡുകൾ വളരെ മികച്ച രീതിയിൽ പിന്തുടരുന്ന താര ദമ്പതികളാണ് അപർണയും ജീവയും

Jeeva, Aparna, photoshoot

ടെലിവിഷന്‍ പ്രേക്ഷകര്‍ക്കു ഏറെ സുപരിചിതരാണ് അപര്‍ണ- ജീവ താരദമ്പതികള്‍. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ ഇരുവരും ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. അപർണ തോമസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് മലയാളികൾ ഇരുവരെയും അടുത്തറിയുന്നത്. മേക്കപ്പ് വ്ളോഗുകളും, രസകരമായ ഗെയിം വീഡിയോകളുമൊക്കെയായി സജീവമായിരുന്നു ചാനൽ. എന്നാൽ ഒരു മാസത്തിലധികമായി ചാനലിൽ വീഡിയോകളൊന്നും തന്നെ പ്രത്യക്ഷപ്പെടുന്നുണ്ടായില്ല. ഇതിനുള്ള കാരണം തങ്ങളുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെ ആരാധകരെ താരങ്ങൾ അറിയിച്ചിരുന്നു. പാർട്ണേഴ്സുമായുള്ള തർക്കമായിരുന്നു കാരണം.

കൂട്ടുകാർക്കൊപ്പം കശ്‌മീരിൽ ആവധി ആഘോഷിക്കാൻ പോയ ചിത്രങ്ങൾ ഇരുവരും നേരത്തെ പങ്കുവച്ചിരുന്നു. കശ്മീരിലെ ട്രെഡീഷ്ണൽ വേഷത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ താരങ്ങൾ ഷെയർ ചെയ്‌തത്. കശ്മീരിലെ പരമ്പരാഗത വസ്ത്രമായ ഫെറാൻ ആണ് ഇരുവരും അണിഞ്ഞത്.

വസ്ത്രത്തിനു പൂർണത നൽകാനായി കശ്മീർ സ്റ്റൈലിലുള്ള ആഭരണങ്ങളും തലപ്പാവുമൊക്കെ കാണാം. ഫാഷൻ ട്രെൻഡുകൾ വളരെ മികച്ച രീതിയിൽ പിന്തുടരുന്ന താര ദമ്പതികളാണ് അപർണയും ജീവയും. ഇരുവരുടെയും ഫാഷൻ ഫൊട്ടൊഷൂട്ടുകൾ വൈറലാകാറുണ്ട്.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായി അപർണ തിളങ്ങുമ്പോൾ അവതരണം, അഭിനയം എന്നിവയിലാണ് ജീവ സജീവമാകുന്നത്. പ്രീസ്റ്റ്, 21 ഗ്രാംസ് എന്നീ ചിത്രങ്ങളില്‍ ജീവ അഭിനയിച്ചിട്ടുണ്ട്. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന ഡ്രാമ ജൂനിയർ എന്ന റിയാലിറ്റി ഷോയുടെ അവതാരകനാണിപ്പോൾ ജീവ.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Aparna and jeeva new photoshoot in kashmiri outfit goes viral