2012ൽ ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തിൽ ഫഹദിന്റെ നായികയായി കൊണ്ടായിരുന്നു അനുശ്രീയുടെ സിനിമാ അരങ്ങേറ്റം. ഇന്ന് മലയാളത്തിലെ മുൻനിര നായികമാരുടെ കൂട്ടത്തിൽ അനുശ്രീയുമുണ്ട്. ഇൻസ്റ്റഗ്രാമിൽ ഇടയ്ക്കിടയ്ക്ക് പുത്തൻ ഫൊട്ടോകൾ അനുശ്രീ പോസ്റ്റ് ചെയ്യാറുണ്ട്.
സ്റ്റെലിഷ് ലുക്കിലുള്ള പുതിയ ചിത്രങ്ങൾ അനുശ്രീ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. സ്വയം മേക്കപ്പിനും സ്റ്റൈലിങ്ങിനുമുള്ള സമയം എന്നാണ് അനുശ്രീ ചിത്രങ്ങൾക്കൊപ്പം കുറിച്ചത്. ഓരോ ദിവസം കഴിയുന്തോറും അനുശ്രീയുടെ സൗന്ദര്യം കൂടിവരുന്നുവെന്നാണ് ഫൊട്ടോയ്ക്ക് ആരാധക കമന്റ്.
കേശു ഈ വീടിന്റെ നാഥൻ, താര, ‘ട്വെല്‍ത് മാന്‍’ അടക്കം അനുശ്രീ അഭിനയിച്ച ഒരുപിടി ചിത്രങ്ങൾ റിലീസിന് ഒരുങ്ങുകയാണ്.
Read More: ചുവന്ന പട്ടിൽ സുന്ദരിയായി അനുശ്രീ; ചിത്രങ്ങൾ