സാരിയോട് അനുശ്രീക്ക് പ്രത്യേമൊരു ഇഷ്ടമുണ്ട്. സോഷ്യൽ മീഡിയയിൽ സാരിയിലുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ അനുശ്രീ പോസ്റ്റ് ചെയ്യാറുണ്ട്. ചുവന്ന പട്ടുസാരിയിലുള്ള ചിത്രങ്ങളാണ് അനുശ്രീ ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ചുവന്ന പട്ടുടുത്ത്’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ ഷെയർ ചെയ്തത്.
ചുവന്ന പട്ടുസാരിയിൽ അതീവ സുന്ദരിയായിരുന്നു താരം. മുടിയിലെ മുല്ലപ്പൂവും നെറ്റിയിലെ കുറിയും കയ്യിലെ ചുവന്ന കുപ്പിവളകളും അനുശ്രീയുടെ കൂടുതൽ സുന്ദരിയാക്കി. അനുശ്രീയെ ഇങ്ങനെ കാണാനാണ് കൂടുതൽ ഇഷ്ടമെന്നായിരുന്നു ആരാധക കമന്റുകൾ.
അടുത്തിടെ സാരിയിലുള്ള ചില ഫൊട്ടോഷൂട്ട് ചിത്രങ്ങളും അനുശ്രീ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.
2012ൽ ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തിൽ ഫഹദിന്റെ നായികയായി കൊണ്ടായിരുന്നു അനുശ്രീയുടെ സിനിമാ അരങ്ങേറ്റം. താര, ‘ട്വെല്‍ത് മാന്‍’ അടക്കം അനുശ്രീ അഭിനയിച്ച ഒരുപിടി ചിത്രങ്ങൾ റിലീസിന് ഒരുങ്ങുകയാണ്.