scorecardresearch

Latest News

സ്വിംസ്യൂട്ടിൽ പൂളിൽനിന്നുള്ള ചിത്രങ്ങളുമായി അനുഷ്ക; കമന്റുമായി വിരാട് കോഹ്‌ലി

അനുഷ്കയുടെ ഫൊട്ടോയ്ക്ക് ആദ്യ കമന്റ് ഭർത്താവ് വിരാട് കോഹ്‌ലിയുടേതായിരുന്നു

anushka sharma, virat kohli, ie malayalam

ആരാധകർക്കായി പൂളിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് താരം അനുഷ്ക ശർമ്മ. നിയോൺ ഗ്രീൻ നിറത്തിലുള്ള സ്വിംസ്യൂട്ടാണ് അനുഷ്കയുടെ വേഷം. ക്യാമറയെ നോക്കി ചിരിക്കുന്ന അനുഷ്കയെയാണ് ചിത്രങ്ങളിൽ കാണാനാവുക.

അനുഷ്കയുടെ ഫൊട്ടോയ്ക്ക് ആദ്യ കമന്റ് ഭർത്താവ് വിരാട് കോഹ്‌ലിയുടേതായിരുന്നു. ഇമോജിയിലൂടെയാണ് വിരാട് തന്റെ സ്നേഹം പ്രകടിപ്പിച്ചത്. അനുഷ്ക ഫൊട്ടോ പോസ്റ്റ് ചെയ്ത് 20 മിനിറ്റുകൾക്കകം 5 ലക്ഷം ലൈക്കാണ് ലഭിച്ചത്. നിരവധി ആരാധകർ ഫൊട്ടോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

ദുബായിൽ ടി20 ലോകകപ്പിനായി വിരാട് കോഹ്‌ലിക്കൊപ്പം ദുബായിലേക്ക് അനുഷ്കയും മകൾ വാമികയും പോയിരുന്നു. അടുത്തിടെയാണ് താരം ഭർത്താവിനും മകൾക്കുമൊപ്പം മുംബൈയിൽ മടങ്ങിയെത്തിയത്.

അടുത്തിടെ ഗ്രേസിയ മാഗസിന്റെ കവർ ഫൊട്ടോഷൂട്ടിൽനിന്നുള്ള ചിത്രങ്ങൾ അനുഷ്ക പോസ്റ്റ് ചെയ്തിരുന്നു. ഷാരൂഖ് ഖാൻ നായകനായ ‘സീറോ’ ആണ് അനുഷ്കയുടേതായി അവസാനം പുറത്തിറങ്ങിയ സിനിമ. അനുഷ്കയുടേതായി നിരവധി പ്രോജക്ടുകൾ അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. പക്ഷേ, അനുഷ്കയുടെ ഭാഗത്തുനിന്നും ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല.

Read More: എനിക്കേറ്റവും പ്രിയപ്പെട്ട അനുഷ്ക്ക ചിത്രം; വിരാട് കോഹ്‌ലി പറയുന്നു

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Anushka sharmas happy pics from her pool time

Best of Express