പുറത്തുവന്ന ചിത്രങ്ങളെക്കാൾ മനോഹരമാണ് വിരാട് കോഹ്‌ലിയും അനുഷ്കയും ചേർന്ന് അഭിനയിച്ച പരസ്യം. ഇരുവരുടെയും പ്രണയം ഒളിഞ്ഞിരിപ്പുണ്ട് പരസ്യത്തിൽ. കോഹ്‌ലിയും അനുഷ്കയും പ്രണയത്തിലാണെന്ന് ആരാധകർക്ക് അറിയാം. പക്ഷേ ഇക്കാര്യം തുറന്നു സമ്മതിക്കാൻ ഇരുവരും തയാറായിട്ടില്ല. എന്നാൽ ഇപ്പോൾ പുറത്തുവന്ന പരസ്യം ഇതിനെല്ലാമുളള ഉത്തരം നൽകുന്നതാണ്.

കോഹ്‌ലിയും അനുഷ്കയും ഒരു വിവാഹത്തിൽ പങ്കെടുക്കാൻ എത്തുന്നതും ഇരുവരും വിവാഹം കഴിക്കുകയാണെങ്കിൽ പരസ്പരം നൽകുന്ന വാക്കുകളാണ് പരസ്യത്തിലുളളത്. അനുഷ്കയെ വിവാഹം കഴിച്ചാൽ ഒരു മാസത്തിൽ 15 ദിവസം താൻ അവൾക്കായി പാചകം ചെയ്യുമെന്ന് കോഹ്‌ലി പറയുന്നു. ഇതിനു മറുപടിയായി കോഹ്‌ലി ഉണ്ടാക്കുന്ന ഭക്ഷണത്തെ ഒരു കുറ്റവും പറയാതെ കഴിക്കുമെന്ന് അനുഷ്കയുടെ മറുപടി. അടുത്തതായി അനുഷ്കയുടെ വാക്കാണ്. കോഹ്‌ലിയുടെ എല്ലാ രഹസ്യങ്ങളും താൻ ഹൃദയത്തിൽ ഭദ്രമായി സൂക്ഷിക്കുമെന്നായിരുന്നു അനുഷ്കയുടെ വാക്ക്. ഇതിനു തന്റെ രഹസ്യങ്ങൾ അനുഷ്കയോട് പറയാൻ ഒരിക്കലും മടിക്കില്ലെന്നായിരുന്നു കോഹ്‌ലിയുടെ മറുപടി.

വിവാഹം കഴിയുമ്പോൾ ചില ഭർത്താക്കന്മാരെപ്പോലെ ബേബി, ക്യൂട്ടി തുടങ്ങിയ ചെല്ലപ്പേരുകളിൽ തന്നെ വിളിക്കേണ്ടെന്നും അനുഷ്ക സത്യസന്ധമായി കോഹ്‌ലിയോട് പറയുന്നുണ്ട്. കാരംസ് കളിക്കുമ്പോൾ കോഹ്‌ലിയെ ജയിക്കാൻ അനുവദിക്കുമെന്നും പക്ഷേ ഇത് ചിലപ്പോൾ മാത്രമായിരിക്കുമെന്നായിരുന്നു അനുഷ്കയുടെ അടുത്ത വാക്ക്. ഇതിനു താൻ ടെലിവിഷനിലെ സീരീസൊന്നും അനുഷ്ക ഇല്ലാതെ കാണില്ലെന്നായിരുന്നു കോഹ്‌ലി പറഞ്ഞത്. ഇതുകേട്ട അനുഷ്കയ്ക്ക് കോഹ്‌ലിയോട് കൂടുതൽ മതിപ്പ് തോന്നുന്നതും വിഡിയോയിൽ കാണാം.

അനുഷ്കയ്ക്ക് വേണ്ടി തന്റെ ശരീരം എപ്പോഴും ഫിറ്റ് ആക്കി വയ്ക്കുമെന്നായിരുന്നു കോഹ്‌ലിയുടെ അടുത്ത വാക്ക്. അങ്ങനെ അല്ലെങ്കിലും തനിക്ക് അത് പ്രശ്നമില്ലെന്നായിരുന്നു അനുഷ്ക ചിരിച്ചുകൊണ്ട് കോഹ്‌ലിയുടെ കവിളിൽ തൊട്ട് ഇതിനു പറഞ്ഞ മറുപടി. പരസ്യത്തിന്റെ അവസാനമാണ് കോഹ്‌ലി തന്റെ പ്രണയം മുഴുവനായും വെളിപ്പെടുത്തുന്ന വാക്ക് അനുഷ്കയോട് പറയുന്നത്. എപ്പോഴും ഞാൻ നിന്നെ സംരക്ഷിക്കുമെന്നായിരുന്നു കോഹ്‌ലി നൽകിയ വാക്ക്. ഇതുകേട്ട അനുഷ്ക കുറച്ചു നിമിഷത്തേക്ക് എന്തു പറയണമെന്നറിയാതെ നിന്നു. തുടർന്ന് ഞാനും എന്നു മാത്രം പറഞ്ഞു. അതിനുശേഷം ഇരുവരും ചിരിച്ചുകൊണ്ട് വധൂവരന്മാർക്കുനേരെ പൂക്കൾ വാരിയെറിയുന്നതോടെ പരസ്യം അവസാനിക്കുന്നു.

കോഹ്‌‌ലിയും അനുഷ്കയും വിവാഹശേഷം മികച്ച ദമ്പതികളായിരിക്കുമെന്ന് പരസ്യത്തിൽനിന്നും ഉറപ്പിക്കാം. പരസ്യത്തിലെപ്പോലെ എപ്പോഴാണ് ഇരുവരും വിവാഹിതരാവുകയെന്ന് കാത്തിരിക്കുകയാണ്. വിരുഷ്ക ആരാധകർ.

Beautiful couple #Virushka

A post shared by virushka lovers (@virushka_lovers) on

#virushka

A post shared by virushka lovers (@virushka_lovers) on

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ