സിനിമയുടെ തിരക്കുകളിൽനിന്നും വിട്ട് ഭർത്താവ് വിരാട് കോഹ്‌ലിക്കൊപ്പം ഇംഗ്ലണ്ടിലാണ് അനുഷ്ക ശർമ്മ. ഇംഗ്ലണ്ട് പര്യടനത്തിലാണ് ഇപ്പോൾ ഇന്ത്യൻ ടീം. മൂന്നു ടി ട്വന്റി മൽസരങ്ങളുളള പരമ്പര ഇന്ത്യ 2-1 ന് നേടിയിരുന്നു. രണ്ടാം ടി ട്വന്റി മൽസരം മുതലാണ് അുഷ്ക ഇന്ത്യൻ ടീമിനൊപ്പം ചേർന്നത്.

വിദേശത്തേക്ക് പോകുമ്പോൾ പൊതുവേ സിംപിൾ വസ്ത്രങ്ങളാണ് അനുഷ്ക തിരഞ്ഞെടുക്കാറുളളത്. ഇംഗ്ലണ്ടിലും അനുഷ്ക അതുതന്നെ ആവർത്തിച്ചു. വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ എപ്പോഴും മറ്റു നടിമാരിൽനിന്നും വ്യത്യസ്തയായ അനുഷ്ക ഇംഗ്ലണ്ട് ടൂറിൽ ഒരിക്കൽ കൂടി കൈയ്യടി നേടി.

Bristol

A post shared by anushka sharma turkey ღ (@anushkasharma.xx) on

#bleedblue #GoIndia #happiness

A post shared by Sakshi Singh Dhoni (@sakshisingh_r) on

Happy birthday Mahi Bhai. God bless you.

A post shared by Virat Kohli (@virat.kohli) on

@anushkasharma and @virat.kohli clicked in Bristol earlier today.

A post shared by anushka sharma turkey ღ (@anushkasharma.xx) on

ഇന്ത്യ-ഇംഗ്ലണ്ട് അവസാന ടി ട്വന്റി മൽസരത്തിൽ കോഹ്‌ലിക്ക് നിറഞ്ഞ പ്രോൽസാഹനം നൽകി അനുഷ്ക ഗ്യാലറിയിൽ ഉണ്ടായിരുന്നു. ഇന്ത്യയുടെ മുൻ നായകൻ എം.എസ്.ധോണിയുടെ 37-ാം ജന്മദിനത്തിലും അനുഷ്ക പങ്കെടുത്തു. ഷാരൂഖ് ഖാൻ നായകനാവുന്ന സീറോയാണ് അനുഷ്കയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook