തന്റേതായ അഭിനയ ശൈലി കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അനുഷ്‌ക ശർമ. ഏത് കഥാപാത്രമായി കൊളളട്ടെ അനുഷ്‌കയുടെ കൈയ്യിൽ ഭദ്രമാണ്. അഭിനയം പോലെ തന്നെ ആരാധകർക്കിടയിലെ ചർച്ചാ വിഷയങ്ങളിലൊന്നാണ് അനുഷ്‌കയുടെ ഫാഷനും. എല്ലായ്‌പ്പോഴും വ്യത്യസ്‌തവും മനം കവരുന്നതുമായ വേഷത്തിലാണ് അനുഷ്‌ക എത്താറ്.

2008ൽ പുറത്തിറങ്ങിയ രബ്നേ ബനാ ദി ജോഡിയിലൂടെയായിരുന്നു അനുഷ്‌കയുടെ സിനിമാ പ്രവേശനം. തുടർന്ന് വ്യത്യസ്‌തമായ വേഷത്തിലൂടെ അനുഷ്‌ക പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി.

Source: Varinder Chawla

അഭിനേത്രിയായി മാത്രമൊതുങ്ങാതെ സിനിമാ നിർമ്മാണ രംഗത്തും അനുഷ്‌ക തന്റേതായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഫില്ലോരി എന്ന ചിത്രം നിർമ്മിച്ചത് അനുഷ്‌കയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ