തെലുങ്കിൽ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് അനുപമ പരമേശ്വരൻ. താരത്തിന്റെ അടുത്തിടെ ഇറങ്ങിയ ‘കാർത്തികേയ 2′ എന്ന ചിത്രം മെഹാ ഹിറ്റായിരുന്നു. ’18 പേജസ്’, ‘ബട്ടർഫ്ലൈ’ എന്നിവയാണ് അനുപമയുടേതായി അടുത്തിടെ റിലീസായ തെലുങ്ക് ചിത്രങ്ങൾ.
മോഡലിങ്ങിലും സജീവമാണ് അനുപമ. ലെഹങ്കയിലുള്ള പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ അനുപമ പോസ്റ്റ് ചെയ്തത് നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്.
നർഗിസ് റാണി ബാഹുദായ് സിൽക്ക് ലെഹങ്ക സെറ്റാണ് താരം ധരിച്ചത്. ഡീപ് വി നെക്കോടുകൂടിയ ഹാബുദായ് സിൽക്ക് ബ്ലൗസും ഓർഗൻസ ദുപ്പട്ടയുമായിരുന്നു ലെഹങ്കയുടെ പ്രത്യേകത. ലെഹങ്കയിൽ നിറയെ ഹാൻഡ് എംബ്രോയിഡറി വർക്കുകളുമുണ്ട്. 165,800 രൂപയാണ് ഈ വസ്ത്രത്തിന്റെ വില.

അൽഫോൺസ് പുത്രന്റെ ‘പ്രേമം’ എന്ന ചിത്രത്തിലൂടെയായിരുന്നു അനുപമയുടെ സിനിമാ അരങ്ങേറ്റം. മലയാളത്തിൽ വളരെ കുറച്ച് സിനിമകളിൽ മാത്രമേ അനുപമ അഭിനയിച്ചിട്ടുളളൂ.