നിവിൻ പോളിയുടെ നായികയായി പ്രേമത്തിലൂടെ എത്തിയ അനുപമ പരമേശ്വരന് ഇന്ന് തെന്നിന്ത്യയിൽ ഒട്ടേറെ ആരാധകരുണ്ട്. തന്റെ ഏറ്രവും പുതിയ തെലുങ്ക് ചിത്രമായ ‘കാർത്തികേയ 2’ വൻഹിറ്റായതിന്റെ സന്തോഷത്തിലാണ് അനുപമ പരമേശ്വരൻ. നിഖില്‍ സിദ്ധാര്‍ഥ് നായകനായ ചിത്രം ആദ്യ ദിനത്തിൽ 2 5.05 കോടി രൂപയാണ് നേടിയത്. ‘ദേവസേന’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ അനുപമ പരമേശ്വരൻ എത്തിയത്.
സാരിയിലുള്ള അനുപമ പരമേശ്വരന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ബ്ലാക്ക് സാരിയിൽ നക്ഷത്രത്തെ പോലെ തിളങ്ങുകയാണ് താരം.
പിച്ചിക ലേബലിൽനിന്നുള്ള വൈറ്റ് റോസുകൾ നിറഞ്ഞ ചർക്കോൾ ബ്ലാക്ക് സിൽക്ക് ഓർഗൻസ സാരിയാണ് അനുപമ ധരിച്ചത്. 21,500 രൂപയാണ് അനുപമ ധരിച്ച സാരിയുടെ വില.

തെലുങ്കിലും തമിഴിലും കന്നഡയിലും തിരക്കേറിയ നടിയാണ് അനുപമ. അനുപമ പരമേശ്വരൻ നായികയാകുന്ന മറ്റൊരു തെലുങ്ക് ചിത്രമാണ് ‘ബട്ടര്‍ഫ്ലൈ’. ഘന്ത സതീഷ് ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഡയറക്ട് ഒടിടി റിലീസായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.