scorecardresearch

Latest News

പ്രായത്തെ വെല്ലുന്ന ചർമ്മം സ്വന്തമാക്കാം, ഈ മാജിക്ക് ഫെയ്സ് പാക്ക് ഉപയോഗിക്കൂ

അവക്കാഡോ ഫെയ്സ് പാക്ക് ചർമ്മത്തിൽ മാജിക്ക് തീർക്കുമെന്ന് പറയുകയാണ് പാചക വിദഗ്ധയും ടെലിവിഷൻ അവതാരകയുമായ ലക്ഷ്മി നായർ

avacado, health, ie malayalam

ചർമ്മ സംരക്ഷണംഓരോരുത്തരുടെയും ചർമ്മത്തിന് അനുസരിച്ചുവേണം. ചർമ്മ സംരക്ഷണത്തിൽ ഫെയ്സ് പാക്കുകൾക്കും പ്രാധാന്യമുണ്ട്. എല്ലാ ചർമ്മക്കാർക്കും ഫെയ്സ് പാക്ക് അനുയോജ്യമാണ്. ഓയിലി, വരണ്ട ചർമ്മം ഏതുമാകട്ടെ, അവക്കാഡോ ഫെയ്സ് പാക്ക് ചർമ്മത്തിൽ മാജിക്ക് തീർക്കുമെന്ന് പറയുകയാണ് പാചക വിദഗ്ധയും ടെലിവിഷൻ അവതാരകയുമായ ലക്ഷ്മി നായർ.

അവാക്കഡോയിൽ വൈറ്റമിൻ എ, ഇ, സിയുണ്ട്. ധാരാളം ആന്റിഓക്സിഡന്റ്സുകൾ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. ചർമ്മത്തെ അവക്കാഡോ നല്ലവണ്ണം മോയിസ്ച്യുറൈസ് ആക്കും. വരണ്ട ചർമ്മമുള്ളവർക്ക് അവക്കാഡോ ഓയിലും നല്ലതാണെന്ന് അവർ പറഞ്ഞു.

ആവശ്യമായ ചേരുവകൾ

പഴുത്ത അവക്കാഡോ- 1
നാരങ്ങ-1

തയ്യാറാക്കുന്ന വിധം

  • അവക്കാഡോയിൽനിന്നും കുറച്ചെടുത്ത് നന്നായി മിക്സ് ചെയ്യുക
  • ഇതിൽനിന്നും ഒന്നര ടീസ്പൂൺ എടുത്ത് ഒരു ടീസ്പൂൺ നാരങ്ങ നീരിൽ ചേർത്ത് മിക്സ് ചെയ്യുക.
  • ഇതിലേക്ക് അര ടീസ്പൂൺ തേൻ ചേർക്കുക
  • ഇതിലേക്ക് 2 ടീസ്പൂൺ ചേർത്ത് മിക്സ് ചെയ്യുക

ഉപയോഗിക്കേണ്ടത് എങ്ങനെ

  • ആദ്യം അവക്കാഡോ പേസ്റ്റ് എടുത്ത് മുഖത്ത് പുരട്ടുക. അതിനുശേഷം നന്നായി മസാജ് ചെയ്യുക.
  • അതിനുശേഷം അവക്കാഡോ ഫെയ്സ് മാസ്ക് പുരട്ടുക
  • 20 മിനിറ്റിനുശേഷം കഴുകി കളയുക

ആഴ്ചയിൽ ഒരു തവണ ചെയ്യുക. രണ്ടു തവണ ചെയ്താൽ ഫലം മികച്ചതായിരിക്കുമെന്ന് ലക്ഷ്മി നായർ പറഞ്ഞു. ഫെയ്സ് പാക്ക് ഉപയോഗിക്കുന്നതിനു മുൻപ് പാച്ച് ടെസ്റ്റ് നടത്തണമെന്നും നാരങ്ങ നീര്, തൈര് എന്നിവ അലർജിയുള്ളവർ അത് ഒഴിവാക്കണമെന്നും അവർ നിർദേശിച്ചു.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Anti aging magic avacado face pack