scorecardresearch

ചർമ്മം തിളങ്ങാൻ മാമ്പഴ ഫെയ്സ് പാക്ക്

വളരെ കുറച്ച് ചേരുവകൾ കൊണ്ട് വളരെ പെട്ടെന്ന് ഈ ഫെയ്സ് പാക്ക് തയ്യാറാക്കാം

വളരെ കുറച്ച് ചേരുവകൾ കൊണ്ട് വളരെ പെട്ടെന്ന് ഈ ഫെയ്സ് പാക്ക് തയ്യാറാക്കാം

author-image
Lifestyle Desk
New Update
skincare, skincare tips, skincare mistakes, how to take care of skin, healthy skin

പ്രതീകാത്മക ചിത്രം

മാമ്പഴം ഇഷ്ടമില്ലാത്തവരായുണ്ടോ?. മാമ്പഴം ആരോഗ്യ സംരക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന മികച്ച പഴങ്ങളിൽ ഒന്നാണ്. ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള മാമ്പഴം ചർമ്മത്തിനും മികച്ചതാണ്. മാമ്പഴം കൊണ്ടുള്ള ഫെയ്സ് പായ്ക്കുകൾ ഉന്മേഷദായകവും പോഷണവും മാത്രമല്ല, ചർമ്മത്തിന് നിരവധി ഗുണങ്ങളും നൽകുന്നുണ്ട്.

Advertisment

വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്നൊരു മാമ്പഴ ഫെയ്സ് പാക്കിനെക്കുറിച്ചാണ് ഇനി പറയുന്നത്. വളരെ കുറച്ച് ചേരുവകൾ കൊണ്ട് വളരെ പെട്ടെന്ന് ഈ ഫെയ്സ് പാക്ക് തയ്യാറാക്കാം.

ചേരുവകൾ

  • പഴുത്ത മാമ്പഴം- 1
  • തേൻ- 1 ടേബിൾസ്പൂൺ
  • തൈര്- 1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

  • മാമ്പഴം കഴുകി വൃത്തിയാക്കിയശേഷം തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി ഒരു പാത്രത്തിലേക്ക് മാറ്റി നന്നായി ഉടച്ചെടുക്കുക.
  • ഇതിലേക്ക് തേനും തൈരും ചേർത്ത് നന്നായി മിക്സ് ചെയ്യുക
  • മുഖം വൃത്തിയാക്കിയശേഷം മുഖത്തും കഴുത്തിലും പുരട്ടുക. കണ്ണിന്റെ ഭാഗങ്ങൾ ഒഴിവാക്കുക
  • 15-20 മിനിറ്റിനുശേഷം കഴുകി കളയുക
  • അതിനുശേഷം മോയിസ്ച്യുറൈസർ പുരട്ടുക

മാമ്പഴ ഫെയ്സ് പാക്കിന്റെ ഗുണങ്ങൾ

ജലാംശം നൽകുന്നു: മാമ്പഴത്തിൽ ഉയർന്ന അളവിൽ ജലാംശം അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ സഹായിക്കുന്നു.

Advertisment

ആന്റി-ഏജിങ്: മാമ്പഴത്തിൽ വിറ്റാമിൻ എ, സി തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകളെ ചെറുക്കാനും അകാല വാർധക്യം തടയാനും സഹായിക്കുന്നു. മാമ്പഴ ഫെയ്സ് പാക്ക് പതിവായി ഉപയോഗിക്കുന്നത് നേർത്ത വരകളും ചുളിവുകളും കുറയ്ക്കുകയും ചർമ്മത്തെ യുവത്വത്തോടെ നിലനിർത്താൻ സഹായിക്കുകയും ചെയ്യും.

ചർമ്മത്തിന് തിളക്കവും മിനുസവും നൽകുന്നു: മാമ്പഴത്തിൽ അടങ്ങിയിരിക്കുന്ന എൻസൈമുകൾ ചർമ്മത്തിലെ അഴുക്കുകളെ പുറംതള്ളാനും നിർജീവ കോശങ്ങളെ നീക്കം ചെയ്യാനും സഹായിക്കുന്നു. ഇത് ചർമ്മത്തിന് തിളക്കം നൽകുന്നതിന് കാരണമാകുന്നു.

മുഖക്കുരു തടയുന്നു: മാമ്പഴത്തിന് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്, ഇത് മുഖക്കുരു കുറയ്ക്കാൻ സഹായിക്കും.

സ്കിൻ ടോൺ: മാമ്പഴത്തിൽ പ്രകൃതിദത്ത ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് സ്കിൻ ടോണുകളും കറുത്ത പാടുകളും ഇല്ലാതാക്കാൻ സഹായിക്കുന്നു.

Skin Care

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: