ബാലതാരമായി തുടങ്ങി ഇപ്പോൾ നായികയായി തിളങ്ങുന്ന താരമാണ് അനിഖ സുരേന്ദ്രൻ. തെലുങ്ക് ചിത്രം ‘ബുട്ട ബൊമ്മ’, മലയാളത്തിൽ ‘ഓ മൈ ഡാർലിങ്ങ്’ എന്നീ ചിത്രങ്ങളിലാണ് താരം നായികയായി വേഷമിട്ടത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഫൊട്ടോഷൂട്ട് ചിത്രങ്ങളും മറ്റും പങ്കുവയ്ക്കാറുണ്ട്. അതിവേഗമാണ് ഈ ചിത്രങ്ങൾ വൈറലാകുന്നത്.
‘ഓ മൈ ഡാർലിങ്ങ്’ എന്ന ചിത്രത്തിന്റെ പ്രമോഷൻ സമയത്ത് അനിഖ അണിഞ്ഞ വസ്ത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓരോ സ്ഥലത്ത് പ്രമോഷനായെത്തുമ്പോൾ വ്യത്യസ്ത രീതിയിലുള്ള വസ്ത്രമാണ് അനിഖ അണിഞ്ഞത്. ഫ്ളോറൽ പ്രിന്റുളള താരത്തിന്റെ ഡ്രെസ് ആരാധക ശ്രദ്ധ നേടിയിരുന്നു.
വെള്ള നിറത്തിൽ ഓറഞ്ച് പൂക്കൾ വരുന്ന വസ്ത്രം ഒരുക്കിയത് എ ആർ സിഗ്നേച്ചറാണ്. അവരുടെ ആൽകെമി കളക്ഷനിലുള്ളതാണ് ഈ മനോഹരമായ വസ്ത്രം. മോഡാൽ സിൽക്ക് മെന്റീരിയലാണ് ഉപയോഗിച്ചിരിക്കുന്നത്. 9500 രൂപയാണ് ഡ്രെസ്സിന്റെ വില.
കഥ തുടരുന്നു എന്ന ചിത്രത്തിൽ മംമ്തയുടെയും ആസിഫിന്റെയും മകളായി അഭിനയിച്ചുകൊണ്ടായിരുന്നു അനിഖയുടെ സിനിമ അരങ്ങേറ്റം. ഫോർ ഫ്രണ്ട്സ്, ബാവുട്ടിയുടെ നാമത്തിൽ, അഞ്ചു സുന്ദരികൾ, നയന, ഒന്നും മിണ്ടാതെ, ഭാസ്കർ ദ റാസ്കൽ, നാനും റൗഡി താൻ, ദി ഗ്രേറ്റ് ഫാദർ, വിശ്വാസം തുടങ്ങി നിരവധി ചിത്രങ്ങളിൽ അനിഖ അഭിനയിച്ചിട്ടുണ്ട്.