scorecardresearch

തേനീച്ചകളുമായി ആഞ്ജലീന ജോളിയുടെ വ്യത്യസ്ത ഫൊട്ടോഷൂട്ട്

ഏകദേശം 18 മിനിറ്റോളം ആഞ്ജലീനയുടെ ശരീരത്തിൽ തേനീച്ചകൾ ഇരുന്നു. ശരീരത്തിലൂടെ തേനീച്ചകൾ കയറുമ്പോഴും ആഞ്ജലീന അനങ്ങിയില്ല

Angelina Jolie, photoshoot, ie malayalam

ഹോളിവുഡിലെ മുൻനിരനായികയും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരവുമാണ് ആഞ്ജലീന ജോളി. താരത്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ശരീരത്തിൽ തേനീച്ചകളുമായുളള താരത്തിന്റെ വ്യത്യസ്ത ഫൊട്ടോഷൂട്ട് അതിശയിപ്പിക്കുന്നതാണ്.

Read More: മിസ് യൂണിവേഴ്സ് കിരീടം ചൂടി മെക്സിക്കൻ സുന്ദരി ആൻഡ്രിയ മെസ

ഏകദേശം 18 മിനിറ്റോളം ആഞ്ജലീനയുടെ ശരീരത്തിൽ തേനീച്ചകൾ ഇരുന്നു. ശരീരത്തിലൂടെ തേനീച്ചകൾ കയറുമ്പോഴും ആഞ്ജലീന അനങ്ങിയില്ല. യാതൊരു ഭയവും കൂടാതെ ഫൊട്ടോകൾക്ക് പോസ് ചെയ്തു. തേനീച്ചകളുടെ സംരക്ഷണത്തിനുവേണ്ടി യുണെസ്കോ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് ആഞ്ജലീന ഫൊട്ടോഷൂട്ടിൽ സഹകരിച്ചത്.

ആഞ്ജലീന ഒഴികെ മറ്റെല്ലാവരും സുരക്ഷയ്ക്കു വേണ്ടി സ്യൂട്ട് ധരിച്ചുവെന്നും ആഞ്ചലീനയുടെ ശരീരത്തിൽ ഫെറോമോൺ പുരട്ടിയാണു തേനീച്ചകളെ ആകർഷിച്ചതെന്നും ചിത്രങ്ങൾ പകർത്തിയ ഡാൻ വിന്റേഴ്സ് വ്യക്തമാക്കി.

ഇറ്റാലിയൻ തേനീച്ചകളെയാണ് ഇതിനായി ഉപയോഗിച്ചത്. ആഞ്ജലീനയ്ക്ക് തേനീച്ചയുടെ കുത്ത് ഏൽക്കാതിരിക്കാനായി വളരെ മുൻകരുതൽ എടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Angelina jolie posed with bees to raise awareness on world bee day503000