Latest News
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം

ഇനി ഇങ്ങനെ ജ്യൂസ് ഉണ്ടാക്കാം; റെസിപ്പികളുമായി ആൻഡ്രിയ

തനിക്കേറെയിഷ്ടപ്പെട്ട ഏതാനും ജ്യൂസുകളുടെ റെസിപ്പി പരിചയപ്പെടുത്തി ആൻഡ്രിയ

Andrea Jeremiah, Andrea Jeremiah health tips, juice recipes, fruit juice for anti-ageing

വ്യായാമത്തിനൊപ്പം ഡയറ്റിനും ഏറെ പ്രാധാന്യം കൊടുക്കാൻ സെലബ്രിറ്റികൾ മടിക്കാറില്ല. ഇപ്പോഴിതാ, തനിക്കേറെയിഷ്ടപ്പെട്ട ഏതാനും ജ്യൂസുകളുടെ റെസിപ്പി പരിചയപ്പെടുത്തുകയാണ് നടി ആൻഡ്രിയ ജെർമിയ.

കാരറ്റ്- ഓറഞ്ച് ജ്യൂസ്

കാരറ്റ്, ഓറഞ്ച്, ഇഞ്ചി, മഞ്ഞൾപ്പൊടി ചേർത്തുള്ള ജ്യൂസാണ് അതിലൊന്ന്. ജലദോഷമൊക്കെയുള്ള സമയത്ത് മരുന്നിന്റെ ഗുണം നൽകുന്നതാണ് ഈ ജ്യൂസ് എന്ന് ആൻഡ്രിയ പറയുന്നു.

സെലറി, കുക്കുമ്പർ, ഗ്രീൻ ആപ്പിൾ ജ്യൂസ്

ശരീരത്തെയും ദഹനവ്യവസ്ഥയേയും ശുദ്ധീകരിക്കാൻ സഹായിക്കുന്ന ഒന്നാണെന്നാണ് താരം പറയുന്നത്. ജങ്ക് ഫുഡൊക്കെ കഴിച്ച് വന്നതിനു ശേഷം ഈ പാനീയം കഴിക്കുന്നത് ശരീരത്തിന് ആയാസം നൽകുമെന്നും ആൻഡ്രിയ കൂട്ടിച്ചേർക്കുന്നു.

വേ പ്രോട്ടീൻ- ബ്ലൂബെറി- ചിയ സീഡ് ഷേക്ക്

വേ പ്രോട്ടീനും (Whey Protein) ബ്ലൂബെറിയും ചിയ സീഡ്സും ചേർത്ത ഷേക്ക്. വർക്ക് ഔട്ട് ചെയ്യുന്ന ദിവസങ്ങളിൽ തന്റെ ഇഷ്ടപാനീയം ഇതാണെന്ന് ആൻഡ്രിയ കുറിക്കുന്നു. വാനില ഫ്ലേവറിലുള്ള വേ പ്രോട്ടീനും ഫ്രോസ് ചെയ്ത ബ്ലൂബറിയും ഒരു ടീസ്പൂൺ ചിയ സീഡ്സും ചേർത്തുണ്ടാക്കുന്ന ഈ ജ്യൂസ് വളരെ സ്വാദിഷ്ടവും വർക്ക് ഔട്ടിനു ശേഷം എനർജി തരുന്ന മികച്ചൊരു പാനീയവുമാണെന്ന് താരം പറയുന്നു.

പപ്പായ, ഡ്രാഗൺ ഫ്രൂട്ട്, മാതളനാരങ്ങ ഫ്രൂട്ട് സലാഡ്

പപ്പായ ജ്യൂസ് കഴിക്കാൻ ഇഷ്ടമില്ലാത്തതിനാൽ പപ്പായ നുറുക്കി മാതളനാരങ്ങയ്ക്കും ഡ്രാഗൺ ഫ്രൂട്സിനുമൊപ്പം ആഴ്ചയിലൊരു ദിവസം കഴിക്കും.

ഷമാം ജ്യൂസ്

വളരെ ഈസിയായി തയ്യാറാക്കാവുന്ന ഷമാം ജ്യൂസ് തന്റെ വീക്കെൻഡ് സ്പെഷലാണെന്ന് ആൻഡ്രിയ. “മടി പിടിക്കുന്ന വീക്കെൻഡുകൾക്കായി ഞാൻ മാറ്റിവയ്ക്കുന്നതാണ് ഷമാം ജ്യൂസ്. ഷമാം കുരുകളഞ്ഞ് വെറുതെ അടിച്ചെടുക്കും. സ്വാദിഷ്ടമായ ഷമാം ജ്യൂസ് വേനൽക്കാലത്ത് ശരീരത്തിന്റെ ജലാംശം നിലനിർത്താനും മികച്ചതാണ്. ഷമാം പഴങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിനാൽ തണുപ്പോടെ തന്നെ ജ്യൂസ് ആസ്വദിക്കാം.”

Read more: ഐശ്വര്യയ്ക്കായി കേക്ക് ബേക്ക് ചെയ്തും പാട്ടുപാടിയും ആൻഡ്രിയ; വീഡിയോ

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Andrea jeremiah shares her favorite juice recipes

Next Story
മുടി വളർച്ചയ്ക്കും തിളക്കത്തിനും ചുവന്ന ഉളളി നല്ലതാണോ?red onion, health, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com