സോഷ്യൽ മീഡിയ സജീവമായ താരമാണ് അനശ്വര രാജൻ. ധാരാളം ഫൊട്ടൊഷൂട്ട് ചിത്രങ്ങൾ അനശ്വര ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഗ്ലാമറസ് ലുക്കിലുള്ളവയും നാടൻ രീതിയിലുള്ളവയും ഇതിൽ ഉൾപ്പെടുന്നു. വെള്ള നിറത്തിലുള്ള ഡ്രെസ്സണിഞ്ഞ് അരയന്നം പോൽ തോന്നിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ക്രോപ്പ് ടോപ്പും സ്കർട്ടും അണിഞ്ഞാണ് ചിത്രങ്ങളിൽ അനശ്വര പ്രത്യക്ഷപ്പെടുന്നത്. വെള്ള നിറം ചിത്രത്തിൽ എൻഹാൻസ് ചെയ്ത് നിൽക്കുന്നു. നട്ടാലി ബൊട്ടീക് ആണ് താരത്തിന്റെ വസ്ത്രം ഡിസൈൻ ചെയ്തത്. വളരെ സിമ്പിൾ ലുക്ക് സ്റ്റൈൽ ചെയ്തത് ആതിരയാണ്. പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് റിസ്വാൻ മേക്കപ്പ് ചെയ്തപ്പോൾ യാമിയാണ് ചിത്രങ്ങൾ പകർത്തിയത്.
‘തണ്ണീർമത്തൻ ദിനങ്ങൾ’ സിനിമയിലെ മികവാർന്ന അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് അനശ്വര രാജൻ. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ‘ഉദാഹരണം സുജാത’യിൽ മഞ്ജു വാര്യരുടെ മകളായി അനശ്വര അഭിനയിക്കുന്നത്. ’എവിടെ’, ‘തണ്ണീർമത്തൻ ദിനങ്ങൾ’,‘ആദ്യരാത്രി, സൂപ്പർ ശരണ്യ, മൈക്ക് എന്നീ ചിത്രങ്ങളിലും അനശ്വര ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
നിഖിൽ മുരളിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘പ്രണയവിലാസം’ ആണ് അനശ്വരയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. അർജുൻ അശോകൻ, മമിത ബൈജു, മിയ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തിയത്.