വ്യായാമം ശാരീരിക-മാനസികാരോഗ്യത്തിനു മാത്രമല്ല, ചർമ്മത്തിനും ഏറെ ഗുണം ചെയ്യും. ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്നതിനും, ഫിറ്റ്നസ് നിലനിർത്തുന്നതിനും പുറമേ, പതിവ് വർക്ക്ഔട്ടുകൾ ചർമ്മത്തിന് ഭംഗി നൽകും. പക്ഷേ, വ്യായാമം ചെയ്യുമ്പോൾ ചർമ്മത്തെ സംരക്ഷിക്കേണ്ടതുണ്ട്. കാരണം വ്യായാമശേഷമുള്ള വിയർപ്പും അഴുക്കും ചർമ്മത്തിൽ തങ്ങിനിന്ന് കേടുപാടുകൾ ഉണ്ടാക്കും.
വ്യായാമ സമയത്ത് എത്ര വിയർത്താലും അവ ചർമ്മത്തിന് ദോഷകരമാകാതിരിക്കാൻ ചില സിംപിൾ ചർമ്മ സംരക്ഷണ ടിപ്സുകൾ പങ്കുവച്ചിരിക്കുകയാണ് ഡെർമറ്റോളജിസ്റ്റ് ഡോ.ഗീതിക മിട്ടൽ.
- വ്യായാമത്തിന് മുമ്പ് മുഖം കഴുകുക
- വിയർപ്പ്, അഴുക്ക് എന്നിവ ഒരു ടവൽ ഉപയോഗിച്ച് തുടയ്ക്കുക
- ഒരു ടോണർ, ഫേഷ്യൽ മിസ്റ്റ് ഉപയോഗിക്കുക
- വ്യായാമത്തിന് ശേഷം ഉടൻ മുഖം കഴുകുക
- സാലിസിലിക് ആസിഡ് അല്ലെങ്കിൽ ബെൻസോയിൽ പെറോക്സൈഡ് ഉപയോഗിക്കുക
വ്യായാമശേഷം ചർമ്മ സംരക്ഷണത്തിനായ് ചെയ്യേണ്ട ചില ടിപ്സുകളും മുൻപൊരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഡോ.മിട്ടൽ വിശദീകരിച്ചിരുന്നു.
- വ്യായാമത്തിന് ശേഷം മുഖം വൃത്തിയാക്കുക. ചർമ്മത്തിന് അനുയോജ്യമായ ഒരു മൃദുവായ ക്ലെൻസർ ഉപയോഗിക്കുക.
- വ്യായാമശേഷം എത്രയും വേഗം കുളിച്ച് വസ്ത്രങ്ങൾ മാറുക
- ശരീരം വൃത്തിയാക്കിയശേഷം മൃദുവായ മോയ്സ്ച്യുറൈസർ പ്രയോഗിക്കുക.