വെറുതെ ആഢംബരം എന്ന് ഈ സൗധത്തെ വിശേഷിപ്പിച്ചാൽ ചെറുതായിപോകും. അത്യാഢംബരത്തിന്റെ പര്യായമായി മാറുകയാണ് യുഎസിലെ ലോസ്‌ഏഞ്ചൽസിലെ ബെൽ എയറിലെ ഈ സ്വപ്‌ന സൗധം.

924-bel-air-rd

Source: Forbes

പ്രൗഡിയും നൂതന രീതിയിലുളള രൂപകല്‌പനയും വാസ്‌തുവിദ്യയും സമന്വയിച്ച ഈ കൊട്ടാരം വിൽപനയ്‌ക്ക് വച്ചിരിക്കുകയാണിപ്പോൾ. വില 250 ദശലക്ഷം ഡോളർ. അതായത് 1626 കോടി ഇന്ത്യൻ രൂപ (16,26,87,500,00).

Source: Forbes

റിയൽ എസ്റ്റേറ്റ് രാജാവായ ബ്രൂസ് മകോസ്‌കിയാണ് ഈ സൗധം വില്‌പനയ്‌ക്ക് വച്ചിരിക്കുന്നത്. ഒരു ഫൈവ് സ്റ്റാർ ഹോട്ടലിന്റേതിലും ആഢംബര സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സാന്റാ മോണിക്ക മലനിരകളുടെ താഴ്‌വാരത്തായി 924 ബെൽ എയർ റോഡിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.

വീടിന്റെ മുകളിലെ നിലയിൽ ഹെലികോപ്‌റ്റർ പാഡ്, അത്യാധുനിക സിനിമ തീയറ്റർ, ഇറ്റാലിയൻ ഗ്ലാസ് കൊണ്ട് നിർമിച്ച സ്വിമ്മിങ്ങ് പൂൾ, വിശ്രമിക്കാനായി നിരവധി ലോഞ്ചുകൾ, ഗെയിം ഏരിയകൾ, 12 സ്യൂട്ട് ബെഡ്‌റൂമുകൾ, 21 ബാത്ത്‌റൂം, അഞ്ച് ബാറുകൾ, മൂന്ന് അടുക്കള തുടങ്ങിയവയാണ് 38,000 ചതുരശ്ര അടിയുളള ഈ സൗധത്തിലുളളത്.

Source: Forbes

ഇത് കൂടാതെ ഹെലികോപ്‌റ്റർ, സൂപ്പർ കാറുകളുടെയും ബൈക്കുകളുടെയും ശേഖരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആരും മോഹിച്ചു പോകുന്ന ഈ സ്വപ്‌നസൗധം തന്റെ ഉടമയ്‌ക്കായി കാത്തിരിക്കുകയാണ്.

Source: Forbes

Source: Forbes

Source: Forbes

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook