ബോളിവുഡിൽ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് അമല പോൾ. താരം പ്രധാന വേഷത്തിലെത്തുന്ന ഹിന്ദി വെബ് സീരിസാണ് ‘രഞ്ജിഷ് ഹി സഹി’. എഴുപതുകളില്‍ ബോളിവുഡ് സിനിമയിൽ ഗ്ലാമറസ് റോളുകളിലൂടെ ശ്രദ്ധ നേടിയ പര്‍വീണ്‍ ബാബിയായിട്ടാണ് അമല അഭിനയിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ അമല സിനിമാ വിശേഷങ്ങളും യാത്രാ വിശേഷങ്ങളും പങ്കിടാറുണ്ട്. തന്റെ ഹിന്ദി വെബ് സീരിസിന്റെ പ്രൊമോഷനോട് അനുബന്ധിച്ചുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. വ്യത്യസ്ത ലുക്കിലും ഗെറ്റപ്പിലുമാണ് അമലയുള്ളത്. യെല്ലോ ആൻഡ് ബ്ലാക്ക് കോ-ഓർഡ് സെറ്റിൽ സ്റ്റൈലിഷ് ലുക്കിലായിരുന്നു അമല
തെന്നിന്ത്യയിലെ ബോൾഡ് നായികമാരിൽ ഒരാളാണ് അമല പോൾ. 2009 ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’യായിരുന്നു അമലയുടെ ആദ്യ ചിത്രം. അതിൽ ചെറിയൊരു വേഷമായിരുന്നു അമലയ്ക്ക്. അതിനുശേഷം തമിഴിൽ രണ്ടു സിനിമകൾ ചെയ്തുവെങ്കിലും വിജയിച്ചില്ല.
2010 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘മൈന’യാണ് അമലയുടെ കരിയറിൽ വഴിത്തിരിവായത്. ചിത്രം വൻ ഹിറ്റാവുകയും തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുളള പുരസ്കാരം അമലയ്ക്ക് ലഭിക്കുകയും ചെയ്തു. പിന്നീടിങ്ങോട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമല നിരവധി സിനിമകളിൽ അഭിനയിച്ചു.
Read More: ബ്ലാക്ക് ആൻഡ് വൈറ്റിൽ സ്റ്റൈലിഷ് ലുക്കിൽ ശോഭന, ചിത്രങ്ങൾ