കഴിഞ്ഞ ആഴ്ചയായിരുന്നു അമല പോളിന്റെ സഹോദരൻ അഭിജിത്ത് പോളിന്റെ വിവാഹം. കൊച്ചിയിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇപ്പോഴിതാ, സഹോദരന്റെ മധുരംവെപ്പ് ചടങ്ങിനെടുത്ത ചിത്രങ്ങൾ പങ്കുവെക്കുകയാണ് അമല പോൾ.
മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനാണ് അമലയുടെ സഹോദരൻ അഭിജിത്ത്. ജോഷി സംവിധാനം ചെയ്ത ‘ഓ ലൈല ഓ’ എന്ന ചിത്രത്തിലും അഭിജിത്ത് അഭിനയിച്ചിട്ടുണ്ട്. അൽമയാണ് അഭിജിത്തിന്റെ ഭാര്യ. കഴിഞ്ഞ ദിവസം സഹോദരന്റെ വിവാഹാഘോഷത്തിനിടയിൽ പകർത്തിയ മറ്റു ചിത്രങ്ങളും വീഡിയോയും അമല പോസ്റ്റ് ചെയ്തിരുന്നു.
Also Read: ബ്ലാക്ക് ആൻഡ് വൈറ്റിൽ സ്റ്റൈലിഷ് ലുക്കിൽ ശോഭന, ചിത്രങ്ങൾ
വിവാഹവേദിയിൽ കൂട്ടുകാരികൾക്കൊപ്പം ചുവടുവയ്ക്കുന്ന അമലയുടെ ഡാൻസും വൈറലായിരുന്നു.
തെന്നിന്ത്യയിലെ ബോൾഡ് നായികമാരിൽ ഒരാളാണ് അമല പോൾ. 2009 ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’യായിരുന്നു അമലയുടെ ആദ്യ ചിത്രം. 2010 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘മൈന’യാണ് അമലയുടെ കരിയറിൽ വഴിത്തിരിവായത്. ചിത്രം വൻ ഹിറ്റാവുകയും തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുളള പുരസ്കാരം അമലയ്ക്ക് ലഭിക്കുകയും ചെയ്തു. പിന്നീടിങ്ങോട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അമല നിരവധി സിനിമകളിൽ അഭിനയിച്ചു.
നെറ്റ്ഫ്ലിക്സ് ആന്തോളജി പിട്ട കാത്‌ലു ആണ് അമലയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ആടുജീവിതമാണ് അമലയുടെ പുതിയ മലയാള ചിത്രം.