scorecardresearch
Latest News

സൺസ്ക്രീൻ വൈറൽ ഹാക്ക്; അപകടകരമായ ഈ ചർമ്മസംരക്ഷണ രീതി ഒഴിവാക്കുക

സൂര്യപ്രകാശം ഏൽക്കുന്ന ചർമ്മത്തിന്റെ എല്ലാ ഭാഗങ്ങളിലും സൺസ്‌ക്രീൻ ഉപയോഗിക്കുക

sunscreen, sunscreen allergy, sunscreen allergy symptoms, sunscreen allergy tips, sunscreen tips, sunscreen benefits, sunscreen skin, skincare tips
പ്രതീകാത്മക ചിത്രം

അൾട്രാവയലറ്റ് രശ്മികളുടെ ദോഷകരമായ ഫലങ്ങളിൽ ചർമ്മത്തെ സംരക്ഷിക്കാൻ സൺസ്ക്രീൻ ഉപയോഗം വളരെ പ്രധാനമാണ്. വീടിനുള്ളിൽ പോലും സൺസ്ക്രീൻ ധരിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. എന്നിരുന്നാലും, ഇപ്പോൾ ടിക്ടോക്കിൽ സൺസ്ക്രീൻ ധരിക്കുന്നതുമായി ബന്ധപ്പെട്ടൊരു ഹാക്കാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. സൺസ്ക്രീൻ കോണ്ടൂരിങ് എന്നാണ് ഇവ അറിയപ്പെടുന്നത്. ഏലി വിത്രോ എന്ന മോഡലാണ് കഴിഞ്ഞ വർഷം ഈ ചർമ്മസംരക്ഷണ ഹാക്ക് പങ്കുവെച്ചത്. തന്റെ ‘വേനൽക്കാലം മുഴുവൻ തട്ടിയെടുക്കപ്പെട്ടതായി തോന്നി,എന്നാണ് അവർ ഇതിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്. എന്താണ് ഈ സൺസ്‌ക്രീൻ കോണ്ടൂരിങ് എന്നറിയാം.

എന്താണ് സൺസ്ക്രീൻ കോണ്ടൂരിങ്?

മുഖത്തെ സൺസ്ക്രീൻ ധരിച്ച് ടാൻ ലൈനുകൾ സൃഷ്ടിക്കുന്ന ഒരു രീതിയാണിത്. “ഇത് അശാസ്ത്രീയവും അപകടകരവുമായ ഒന്നാണ്. മുഖത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്‌ത എസ്‌പിഎഫ് സൺസ്‌ക്രീനുകളുടെ ഉപയോഗവും തുടർന്ന് മനഃപൂർവം സൂര്യപ്രകാശം ഏൽക്കുന്നതും ഡിഫറൻഷ്യൽ ടാനിംഗ് നടത്തുന്നതും ഇതിൽ ഉൾപ്പെടുന്നു. മേക്കപ്പ് ഇല്ലാതെ തന്നെ തങ്ങൾക്ക് ആവശ്യമുള്ള ടാൻഡ് ലുക്ക് ഇത് നൽകുമെന്ന് ഇവർ കരുതുന്നു എന്നാൽ ഇത് ശരിയല്ല,” ഗുരുഗ്രാമിലെ പാരസ് ഹെൽത്ത്, പ്ലാസ്റ്റിക് സർജറി, എച്ച്ഒഡി, ഡോ മൻദീപ് സിങ് വിശദീകരിച്ചു.

“സൺസ്‌ക്രീൻ കോണ്ടറിംഗ് എന്നത് മുഖത്തിന്റെ ചില ഭാഗങ്ങളിൽ മാത്രം സൺസ്‌ക്രീൻ പുരട്ടുന്നതാണ്. അത് വഴി സ്വാഭാവികമായ രൂപഭാവം നേടുന്നു. ഇത് വളരെ അപകടം നിറഞ്ഞതാണ് കാരണം സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ ചർമ്മ കാൻസറിനും അകാല വാർദ്ധക്യത്തിന്റെ അടയാളങ്ങൾക്കും കാരണമാകും, ഡെർമറ്റോളജിസ്റ്റ് ഡോ. കാവേരി കർഹാഡെ ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു.

അപകടകരമാകുന്നതെങ്ങനെ?

ഈ പ്രവണത വളരെ അപകടകരമാണ്. “സൂര്യ രശ്മികളാൽ ചർമ്മത്തിന്റെ ചില ഭാഗങ്ങളെ വെയിൽ കൊള്ളിക്കുന്നത് അതിനെ നശിപ്പിക്കുന്നതിന് തുല്യമാണ്. ഇത് അകാല വാർദ്ധക്യത്തിന് മാത്രമല്ല ചർമ്മ കാൻസറിനും കാരണമാകും. ഇത് സൺസ്‌ക്രീൻ ധരിക്കുന്നതിന്റെ ഉദ്ദേശ്യത്തെ പൂർണ്ണമായും പരാജയപ്പെടുത്തുന്നു, ഡോ കാവേരി പറയുന്നു.

സൂര്യപ്രകാശം ഏൽക്കുന്ന ചർമ്മത്തിന്റെ എല്ലാ ഭാഗങ്ങളിലും സൺസ്‌ക്രീൻ ഉപയോഗിക്കേണ്ടത് പ്രധാനമാണ് എന്ന് ഡോ മൻദീപ് ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു. “ഇത്തരത്തിൽ സൺസ്ക്രീൻ പുരട്ടുന്നത് അമിതമായി സൂര്യപ്രകാശം ഏൽക്കുന്നതിലേക്ക് നയിച്ചേക്കാം. ഇത് ചർമ്മത്തിന് ഫോട്ടോ കേടുപാടുകൾ വർദ്ധിപ്പിക്കും. ചുളിവുകൾ, സൺസ്‌പോട്ടുകൾ എന്നിവയ്ക്ക് കാരണമാകും.”

ഈ ഹാക്ക് പ്രവർത്തിക്കുമോ?

“ഇത്തരം ഹാക്കിലൂടെ ഒരു കോണ്ടൂർഡ് ഇഫക്റ്റ് നേടാനുള്ള സാധ്യത വളരെ കുറവാണെന്ന് മിക്ക ഡെർമറ്റോളജിസ്റ്റുകളും വിശ്വസിക്കുന്നു, കാരണം ഒരാൾക്ക് സൂര്യപ്രകാശം മുഖത്ത് പതിക്കുന്ന രീതി നിയന്ത്രിക്കാൻ കഴിയില്ല. കൂടാതെ, മറ്റ് പല ഘടകങ്ങളും സൺ ടാനിംഗിനെ നിയന്ത്രിക്കുന്നു. ഈ പ്രതിഫലനങ്ങൾ എല്ലാം ഏകീകൃതമല്ല. മുഖത്തിന്റെ ചില ഭാഗങ്ങൾ മറ്റുള്ളവയെക്കാൾ ടാനിങ്ങിന് (മെലാനിൻ ഉത്പാദനം) സാധ്യതയുള്ളതാണ്. മുംബൈ ഭാട്ടിയ ഹോസ്പിറ്റലിലെ ഡെർമറ്റോളജിസ്റ്റ് ഡോ സൗരഭ് ഷാ പറഞ്ഞു.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: All about sunscreen contouring