ശാരീരിക മാസികാരോഗ്യത്തിന് യോഗ വളരെ നല്ലതാണ്. ചില രോഗാവസ്ഥകളെ കൈകാര്യം ചെയ്യാനും, വേനൽച്ചൂടിനെ മറികടക്കാൻ സഹായിക്കുന്നതുൾപ്പെടെയുള്ള ചില യോഗാസനങ്ങളുണ്ട്. വേനൽ ചൂടിൽനിന്നും രക്ഷ നേടാൻ സഹായിക്കുന്ന മൂന്നു ശ്വസന വ്യായാമങ്ങൾ നിർദേശിച്ചിരിക്കുകയാണ് ആലിയ ഭട്ടിന്റെ യോഗ ട്രെയിനർ അൻഷുക പർവാനി.
വേനൽ കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് വളരെ അത്യാവശ്യമാണ്. ആവശ്യത്തിന് വെള്ളം കുടിക്കണം. വേനൽ ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന ചില യോഗാസനങ്ങളുമുണ്ടെന്ന് അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. ചന്ദ്രബദ്ധന, ശീത്കാരി, വിഷ്വലൈസേഷൻ മെഡിറ്റേഷൻസ് എന്നീ യോഗാസനങ്ങളാണ് അൻഷുക നിർദേശിച്ചത്.
ശ്വസന വ്യായാമങ്ങൾക്കു പുറമേ ദൈനംദിന ഭക്ഷണത്തിൽ ജലസമൃദ്ധമായ സിട്രസ് പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തണമെന്നും അവർ വ്യക്തമാക്കി.
Read More: മാനസികാരോഗ്യം മെച്ചപ്പെടുത്തണോ? ഈ മൂന്ന് യോഗാസനങ്ങൾ ചെയ്യൂവെന്ന് മലൈക അറോറ