സ്റ്റൈലിഷ് ലുക്കിൽ ബ്രൈഡ്സ്മേഡായി ആലിയ ഭട്ട്; ചിത്രങ്ങൾ

സംഗീത് ചടങ്ങിൽ മനീഷ് മൽഹോത്രയുടെ കളക്ഷനിൽനിന്നുള്ള ബ്രൈറ്റ് യെല്ലോ ലെഹങ്കയാണ് ആലിയ ധരിച്ചത്

alia bhatt, bollywood actress, ie malayalam

പ്രിയ കൂട്ടുകാരി അകാൻഷ രഞ്ജന്റെ സഹോദരി അനുഷ്ക രഞ്ജന്റെ വിവാഹത്തിൽ പങ്കെടുത്ത് ആലിയ ഭട്ട്. ബ്രൈഡ്സ്മേഡുമാരുടെ കൂട്ടത്തിലൊരാളായി ആലിയയും ഉണ്ടായിരുന്നു. സംഗീത്, മെഹന്ദി ചടങ്ങുകളിലും ആലിയ പങ്കെടുത്തു. സ്റ്റൈലിഷ് ലുക്കിലായിരുന്നു ആലിയ ചടങ്ങിനെത്തിയത്.

വിവാഹത്തിന് പങ്കെടുക്കാനെത്തിയ ബോളിവുഡ് താരങ്ങളിൽ മികച്ച വസ്ത്രധാരണത്താൽ ശ്രദ്ധ നേടിയത് ആലിയ ആയിരുന്നു. എംബ്രോയിഡറി വർക്കുകളാൽ നിറഞ്ഞ ലെഹങ്കയും, സാരിയും ആയിരുന്നു വിവാഹ ആഘോഷങ്ങൾക്കായി ആലിയ തിരഞ്ഞെടുത്തത്.

സംഗീത് ചടങ്ങിൽ മനീഷ് മൽഹോത്രയുടെ കളക്ഷനിൽനിന്നുള്ള ബ്രൈറ്റ് യെല്ലോ ലെഹങ്കയാണ് ആലിയ ധരിച്ചത്. മനോഹര ഡിസൈനിലുള്ള ബ്ലൗസും ഫാഷൻ പ്രേമികളുടെ പ്രിയം പിടിച്ചുപറ്റുന്നതായിരുന്നു.

ബ്രൈറ്റ് പിങ്ക് സെറ്റും മനീഷ് മൽഹോത്ര ഡിസൈൻ ചെയ്തതായിരുന്നു. വസ്ത്രത്തിനു ഇണങ്ങുംവിധമുള്ള ആഭരണങ്ങളാണ് ആലിയ തിരഞ്ഞെടുത്തത്.

രൺവീർ സിങ് നായകനാവുന്ന റോക്കി ഓർ റാണി കി പ്രേം കഹാനി, രൺബീർ കപൂർ നായകനാവുന്ന ബ്രഹ്മാസ്ത്ര, സഞ്ജയ് ലീല ബൻസാലയുടെ ഗംഗുഭായ് കാതിയവാലി എന്നിവയാണ് ആലിയയുടേതായി റിലീസിനൊരുങ്ങുന്ന സിനിമകൾ.

Read More: ആലിയയ്ക്കൊപ്പം ജന്മദിനം ആഘോഷിച്ച് രൺബീർ; ചിത്രങ്ങൾ

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Alia bhatts lehenga is every bridesmaids dream outfit

Next Story
മിസ് കേരള ഫൈനലിസ്റ്റുകളിൽ അട്ടപ്പാടിയിലെ ഗോത്രസുന്ദരിഅനു പ്രശോഭിനി, anu prasobhini, മിസ് കേരള, miss kerala, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com