മുടിയിൽ എണ്ണ തേയ്ക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾ ഇപ്പോഴും പലർക്കുമുണ്ട്. ഇത് മുഖക്കുരുവിന് കാരണമാകുമോ? നിറമുള്ള മുടിക്ക് ദോഷമാണോ? ഇത് താരൻ ഉണ്ടാക്കുമോ? തുടങ്ങി എല്ലാ സംശയങ്ങളും ഇല്ലാതാക്കാനും മുടിയിൽ എണ്ണ തേയ്ക്കുന്നതുമായി ബന്ധപ്പെട്ട മിഥ്യാധാരണകൾ ഇല്ലാതാക്കാനും, ഞങ്ങൾ ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര ജൊനാസ്, കരീന കപൂർ ഖാൻ, തുടങ്ങിയ താരങ്ങളുടെ ഹെയർ സ്റ്റൈലിസ്റ്റായ പ്രിയങ്ക ബോർക്കറോട് ചോദിച്ചു.
മുടിയിൽ എണ്ണ തേയ്ക്കുന്നതിനെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകളെക്കുറിച്ച് അവർക്ക് പറയാനുള്ളത് ഇതാണ്:
കെമിക്കലി ട്രീറ്റ് ചെയ്ത മുടിയിൽ എണ്ണ പുരട്ടാൻ പാടില്ല
പല സ്റ്റൈലിസ്റ്റുകളും മുടി കെമിക്കൽ ട്രീറ്റ് ചെയ്തതിനുശേഷമോ അല്ലെങ്കിൽ സ്‌ട്രെയ്‌റ്റൻ ചെയ്‌തതിന് ശേഷമോ എണ്ണ തേയ്ക്കാൻ ശുപാർശ ചെയ്യുന്നില്ല. ആദ്യത്തെ ആഴ്‌ചയിൽ എണ്ണ ഉപയോഗിക്കാൻ പാടില്ല എന്നതാണ് സത്യം. ആദ്യ ആഴ്ചയ്ക്ക് ശേഷം പതിവായി തലയിൽ എണ്ണ പുരട്ടാം. വെളിച്ചെണ്ണയാണ് മികച്ച ഓപ്ഷനുകളിലൊന്ന്. ആഴ്ചയിൽ രണ്ടുതവണ എണ്ണ ഉപയോഗിക്കാം.
രാത്രി മുഴുവൻ മുടിയിൽ എണ്ണ വയ്ക്കണോ
ഇല്ല, ഇത് സത്യമല്ല. രാത്രി മുഴുവൻ എണ്ണ നിലനിർത്തിയാൽ മുടിയിൽ പൊടിപടലങ്ങൾ ശേഖരിക്കപ്പെടാൻ സാധ്യതയുണ്ട്, ഇത് രോമകൂപങ്ങളെ തടയുകയും തലയോട്ടിയിലെ അണുബാധകളിലേക്ക് നയിക്കുകയും ചെയ്യും. മുടിയിൽ വെറും 30 മിനിറ്റ് എണ്ണ സൂക്ഷിക്കാം..
എണ്ണ തേക്കുന്നത് താരൻ ഉണ്ടാക്കുന്നു
വരണ്ട തലയോട്ടിയിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നത്, താരനു കാരണമായ ഫംഗസ്, ബാക്ടീരിയ എന്നിവയെ കൊല്ലാൻ സഹായിക്കുകയും തലയോട്ടി ഈർപ്പമുള്ളതാക്കാനും സഹായിക്കും. എന്നാൽ എണ്ണമയമുള്ള തലയോട്ടിയിൽ ശിരോചർമ്മം അടർന്നു പോകാൻ സാധ്യതയുണ്ടെങ്കിൽ ഇത് ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നില്ല.
മുടിയിൽ എണ്ണ തേക്കുന്നത് സുഷിരങ്ങൾ അടയ്ക്കും
എണ്ണമയമുള്ള തലയോട്ടിയുള്ളവരാണെങ്കിൽ കൂടുതൽ എണ്ണ ഉപയോഗിക്കുന്നത് മികച്ച ആശയമായിരിക്കില്ല. മുടിയിൽ 30 മിനിറ്റിൽ കൂടുതൽ എണ്ണ പുരട്ടുന്നത് തലയോട്ടിയിൽ അടിഞ്ഞുകിടക്കുന്ന പൊടിയും മലിനീകരണവും മുടിയിലേക്ക് ആകർഷിക്കും. വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ഉള്ളിൽ നിന്ന് മുടി വളരാൻ സഹായിക്കുന്നു. വെളിച്ചെണ്ണ ഉപയോഗിക്കുന്നത് മുടിക്ക് ഈർപ്പവും തിളക്കവും നൽകുന്നു, മാത്രമല്ല ഇത് മുടിയുടെ വളർച്ച കൂട്ടുകയും ബലപ്പെടുത്തുകയും ചെയ്യും.
Read More: വേനൽക്കാലത്ത് ചർമ്മ, മുടി സംരക്ഷണത്തിനായ് ആയുർവേദ ടിപ്‌സുകൾ