scorecardresearch

രൺബീറിനൊപ്പം മുംബൈയിൽ മടങ്ങിയെത്തി ആലിയ ഭട്ട്; കൈയ്യിലെ ബാഗിന്റെ വില 1ലക്ഷം

ആലിയയും രൺബീറും ഒന്നിക്കുന്ന ‘ബ്രഹ്മാസ്ത്ര’ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ

alia bhatt, ranbir kapoor, ie malayalam

ന്യൂഇയർ ആഘോഷം കഴിഞ്ഞ് മുംബൈയിൽ മടങ്ങി എത്തിയിരിക്കുകയാണ് രൺബീർ കപൂറും ആലിയ ഭട്ടും. മുംബൈ വിമാനത്താവളത്തിൽ എത്തിയ ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. സ്റ്റൈലിഷ് ലുക്കിലായിരുന്നു ആലിയ.

ഡാർക്ക് ഡെനിം ബൂട്ട്കട്ട് ജീൻസിനൊപ്പം ബ്ലാക്ക് ക്രോപ് ടോപ്പും ആയിരുന്നു ആലിയയുടെ വേഷം. കയ്യിൽ വില കൂടിയ ഡോൾസ് ആൻഡ് ഗബ്ബാന ബാഗും ഉണ്ടായിരുന്നു. ഏകദേശം 1,550 ഡോളർ (ഒന്നേകാൽ ലക്ഷം) ആണ് ബാഗിന്റെ വില.

alia bhatt, alia bag, ie malayalam

ആലിയയും രൺബീറും ഒന്നിക്കുന്ന ‘ബ്രഹ്മാസ്ത്ര’ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായാ ചിത്രം പ്രദര്‍ശനത്തിന് എത്തുക. അമിതാഭ് ബച്ചൻ, ഡിമ്പിൾ കപാഡിയ, മൗനി റോയ്, നാഗാർജുന അക്കിനേനി എന്നിവരും സിനിമയിലുണ്ട്.

Read More: സ്റ്റൈലിഷ് ലുക്കിൽ ബ്രൈഡ്സ്മേഡായി ആലിയ ഭട്ട്; ചിത്രങ്ങൾ

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Alia bhatt with ranbir kapoor slays airport fashion