scorecardresearch

Latest News

പൊന്നുംകുടത്തിനു പൊട്ടെന്തിന്?; വിവാഹദിനത്തിലെ ആലിയയുടെ ‘നോ മേക്കപ്പ് ലുക്ക്’ ശ്രദ്ധേയമാവുന്നു

‘നോ മേക്കപ്പ് ലുക്കി’ലാണ് ആലിയ വിവാഹ ചടങ്ങിൽ തിളങ്ങിയത്

ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായിരിക്കുകയാണ്. വ്യാഴാഴ്ച മുംബൈയിലായിരുന്നു വിവാഹ ചടങ്ങ്. വിവാഹ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ആലിയ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ചിത്രങ്ങളിൽ ആലിയുടെ മേക്കപ്പാണ് ശ്രദ്ധേയമാവുന്നത്.

‘നോ മേക്കപ്പ് ലുക്ക്’ എന്ന് വിളിക്കപ്പെടുന്ന മേക്കപ്പാണ് ആലിയ ഉപയോഗിച്ചിരിക്കുന്നത്. മിതത്വം തോന്നുന്ന തരത്തിലുള്ള മിനിമലായ ഒരു മേക്കപ്പ് ആണിത്.

മുംബൈയിലെ ബാന്ദ്രയിൽ നടന്ന വിവാഹ ചടങ്ങിൽ കരീന കപൂർ, സെയ്ഫ് അലി കാൻ, കരിഷ്മ കപൂർ എന്നിവരുൾപ്പെടെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് പങ്കെടുത്തത്. ഓൺലൈനിൽ പ്രചരിക്കുന്ന കേക്ക് മുറിക്കൽ ചടങ്ങിൽ നിന്നുള്ള നിരവധി ഫോട്ടോകളിലും വീഡിയോകളിലും ആലിയ ഭട്ടിന്റെ വിവാഹ മോതിരം കാണാം.

കൈകൊണ്ട് ചായം പൂശിയ ഐവറി ഓർഗൻസ സാരിയും മികച്ച ടില്ല വർക്കുകളും എംബ്രോയ്ഡറി ചെയ്ത, കൈകൊണ്ട് നെയ്ത ടിഷ്യു വെയിലും താരം ധരിച്ചിരുന്നു. അൺകട്ട് ഡയമണ്ടും മുത്തുകളും ഉൾക്കൊള്ളുന്ന സബ്യസാചി ഹെറിറ്റേജ് ജ്വല്ലറിയും ആലിയ ധരിച്ചു.

അൺകട്ട് ഡയമണ്ട് നെക്ലേസും കമ്മലുകളും ആലിയ ധരിച്ചിരുന്നു. രണ്ട് കൈകളിലും വളകളുണ്ടായിരുന്നു. ആലിയയുടെ മംഗളസൂത്രത്തിൽ കറുത്ത മുത്തുകളും സ്വർണ്ണ ചെയിനും ഉണ്ടായിരുന്നു. ഇൻഫിനിറ്റി ചിഹ്നമുള്ള ഒരു ടിയർഡ്രോപ്പ് ഡയമണ്ട് പെൻഡന്റും ഉണ്ടായിരുന്നു.

Also Read: സബ്യസാചി ഡിസൈൻ വസ്ത്രങ്ങളിൽ തിളങ്ങി ആലിയയും രൺബീറും; വിവാഹചിത്രങ്ങൾ

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Alia bhatt wedding makeup dress saree ring mangalsutra ranbir kapoor wedding