ബോളിവുഡ് കാത്തിരിക്കുന്ന ചിത്രമാണ് ‘കലങ്ക്’. ആലിയ ഭട്ട്, വരുൺ ധവാൻ, സൊനാക്ഷി സിൻഹ, ആദിത്യ റോയ് കപൂർ, മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത് തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഏതാനും ദിവസം മുൻപ് കലങ്ക് സിനിമയുടെ ട്രെയിലറും പാട്ടുകളും പുറത്തുവന്നിരുന്നു.

Read: റാണിയെ പോലെ ആലിയ; ‘കലങ്ക്’ ലുക്ക്

കലങ്ക് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ആലിയ ഭട്ടും വരുൺ ധവാനും സൊനാക്ഷി സിൻഹയും ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുക്കാനെത്തി. കലങ്ക് സിനിമയിലെ കഥാപാത്രമായ റൂപിനെ ഓർമിപ്പിക്കുന്ന ലുക്കിലാണ് ആലിയ എത്തിയത്. ബേബി പിങ്ക് നിറത്തിലുളള എംബ്രോയിഡറി വർക്കുകൾ നിറഞ്ഞ അനാർക്കലിയും അതിനു യോജിച്ച ദുപ്പട്ടയും ആയിരുന്നു ആലിയയുടെ വേഷം.

സൊനാക്ഷി സിൻഹയുടെ വേഷം ആലിയയിൽനിന്നും തികച്ചും വ്യത്യസ്തമായിരുന്നു. അനാമിക ഖന്ന ഡിസൈൻ ചെയ്ത വസ്ത്രമായിരുന്നു സൊനാക്ഷി തിരഞ്ഞെടുത്തത്. സൊനാക്ഷിയുടെ വസ്ത്രത്തിലെ തിരഞ്ഞെടുപ്പ് ആരാധകർക്ക് ഇഷ്ടമായെങ്കിലും അതിനൊപ്പം അണിഞ്ഞ മാല യോജിക്കുന്നതായിരുന്നില്ലെന്നാണ് ഒരുകൂട്ടരുടെ അഭിപ്രായം.

അഭിഷേക് വെർമൻ ആണ് കലങ്ക് സിനിമയുടെ സംവിധായകൻ. മാധുരി ദീക്ഷിതും സഞ്ജയ് ദത്തും ഇരുപത്തിയൊന്ന് വര്‍ഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രമാണ് ‘കലങ്ക്’.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook