Latest News

ഇതാണ് ആലിയയുടെ സ്കിൻ കെയർ രഹസ്യം

മുഖത്ത് മോയ്സ്ചറൈസറോ ക്രീമോ എന്ത് പുരട്ടിയാലും അത് കഴുത്തിലും കൈകളിലും കൂടി പുരട്ടാൻ ശ്രദ്ധിക്കണമെന്ന് ആലിയ

alia bhatt, alia bhatt skincare routine, ആലിയ ഭട്ട്, alia bhatt skincare youtube video, morning skincare routine, how to hydrate skin, suncreen for face benefits

ബോളിവുഡിലെ മിന്നും താരമാണ് ആലിയ ഭട്ട്. അഭിനയമികവിനാലും വശ്യമായ ചിരിയാലും മുഖസൗന്ദര്യത്താലും പ്രേക്ഷകരുടെ ഇഷ്ടം കവർന്ന താരം. തന്റെ ചർമ്മപരിപാലന രീതികളെ കുറിച്ച് സംസാരിക്കുകയാണ് ആലിയ ഭട്ട്. സ്കിൻ കെയർ എന്നത് തന്റെ ദൈനംദിന ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണെന്നാണ് ആലിയ പറയുന്നത്.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആലിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. എവിടെ പോയാലും തന്റെ സ്കിൻ കെയർ കിറ്റ് കൂടെ കരുതാറുണ്ടെന്നും ആലിയ പറയുന്നു.

ചർമ്മത്തിൽ എന്തെങ്കിലും പ്രയോഗിക്കുന്നതിന് മുമ്പ് ആദ്യം നല്ലൊരു ക്ലെൻസർ ഉപയോഗിച്ച് വൃത്തിയാക്കുക.

മുഖം വെള്ളമുപയോഗിച്ച് സ്‌പ്രേ ചെയ്ത ശേഷം മസാജർ ഉപയോഗിച്ച് രണ്ടു മിനിറ്റോളം മസാജ് ചെയ്യും.

കൺതടങ്ങളിലെ കറുപ്പു കുറയ്ക്കാനായി ഐ ക്രീം ഉപയോഗിക്കുന്നു.

അതിനുശേഷം വാട്ടർമെലൻ നിയാസിനമെഡ് ഉപയോഗിക്കുന്നു. വിറ്റാമിൻ ബി3 അടങ്ങിയ പ്രൊഡക്റ്റ് ആണ്. ചർമ്മത്തിലെ ഈർപ്പവും മിനുസവും നിലനിർത്തുന്ന നിയാസിനമെഡ് ഹൈപ്പർ പിഗ്മെന്റെഷനെയും തടയും. ഇത് പൊടിപടലങ്ങളിൽ നിന്നും മാലിന്യങ്ങളിൽ നിന്നും ചുളിവുകളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കും. ചർമ്മത്തിന്റെ ജലാംശം നിലനിർത്തി പുത്തനുണർവ്വ് നൽകും.

മുഖത്ത് മോയ്സ്ചറൈസറോ, ക്രീമോ എന്ത് പുരട്ടിയാലും അത് കഴുത്തിലും കൈകളിലും കൂടി പുരട്ടാൻ ശ്രദ്ധിക്കണമെന്ന് ആലിയ കൂട്ടിച്ചേർക്കുന്നു.

രാവിലെ എണീറ്റുവരുമ്പോഴുള്ള മുഖത്തെ ഉറക്കച്ചടവും പഫിനെസ്സും കുറയ്ക്കാൻ കഫീൻ സൊല്യൂഷൻ ഡ്രോപ്സും താൻ ഉപയോഗിക്കാറുണ്ടെന്ന് ആലിയ പറയുന്നു. ശേഷം തണ്ണിമത്തൻ കണ്ടന്റുള്ള മോയ്‌സ്ചറൈസർ പുരട്ടി മസാജ് ചെയ്യുന്നു.

സൺസ്ക്രീൻ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും താരം വിശദീകരിക്കുന്നു. “സൺസ്ക്രീൻ എത്ര പ്രധാനമാണെന്ന് എനിക്ക് വിശദീകരിക്കാൻ കഴിയില്ല.” പുറത്തൊന്നും പോകുന്നില്ലെങ്കിലും സൺസ്ക്രീൻ ഉപയോഗിക്കുന്നത് ചർമ്മത്തിന് നല്ലതാണെന്നും ആലിയ പറയുന്നു. സൂര്യകിരണങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നതിനൊപ്പം, പ്രായമാവുന്നതിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും സൺസ്ക്രീൻ സഹായകരമാണ്.

Read more: ഷോപ്പിങ് ഇഷ്ടമല്ല, കാരണം വെളിപ്പെടുത്തി ആലിയ ഭട്ട്

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Alia bhatt skincare routine video

Next Story
മുടി കൊഴിച്ചിൽ തടയാൻ ചില വീട്ടുവൈദ്യങ്ങൾhair, hair loss, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com