തന്റെ പുതിയ ചിത്രമായ കലങ്കിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് ആലിയ ഭട്ട്. പ്രൊമോഷൻ പരിപാടിക്ക് എത്തുമ്പോഴെല്ലാം ആലിയയുടെ ഫാഷൻ ആരാധകരെ വിസ്മയിപ്പിക്കുന്നുണ്ട്. അടുത്തിടെ നടന്നൊരു അവാർഡ് ചടങ്ങിൽ സാരിയിലാണ് ആലിയ എത്തിയത്. റാസിയിലെ അഭിനയത്തിലൂടെ മികച്ച നടിക്കുളള അവാർഡ് സ്വന്തമാക്കിയത് ആലിയയായിരുന്നു.

സബ്യാസാചി ഡിസൈൻ ചെയ്ത ചുവന്ന സാരി ആലിയയ്ക്ക് ഇണങ്ങുന്നതായിരുന്നു. വസ്ത്രത്തിന് അനുയോജ്യമായ സബ്യാസാചി കളക്ഷനിൽനിന്നുളള ആഭരണങ്ങളായിരുന്നു ആലിയ തിരഞ്ഞെടുത്തത്.

View this post on Instagram

– BAE @aliaabhatt . . #AliaBhatt

A post shared by A L I A FAN ACCOUNT (@aliaabhattbeautifull) on

ആലിയയുടേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് കലങ്ക്. അഭിഷേക് വെർമൻ ആണ് കലങ്ക് സിനിമയുടെ സംവിധായകൻ. ആലിയയ്ക്കു പുറമേ വരുൺ ധവാൻ, സൊനാക്ഷി സിൻഹ, ആദിത്യ റോയ് കപൂർ, മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത് തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook