ആലിയ ഭട്ടിന് ബോളിവുഡിന് പുറത്ത് വലിയൊരു സൗഹൃദ കൂട്ടമുണ്ട്. സിനിമാ തിരക്കുകളിൽക്കിടയിലും സുഹൃത്തുക്കൾക്കൊപ്പം ചെലവഴിക്കാൻ ആലിയ സമയം കണ്ടെത്താറുണ്ട്. തന്റെ അടുത്ത കൂട്ടുകാരിയായ ദേവിക അഡ്വാനിയുടെ വിവാഹ ആഘോഷത്തിലും ആലിയ മുഴുനീളം സാന്നിധ്യം അറിയിച്ചു.

Read: കൂട്ടുകാരിയുടെ വിവാഹവേളയിൽ ആനന്ദാശ്രുക്കളോടെ ആലിയ ഭട്ട്

സ്കൈ ബ്ലൂ ആന്റ് യെല്ലോ ലെഹങ്കയാണ് ആലിയ സംഗീത് ചടങ്ങിനായി തിരഞ്ഞെടുത്തത്. ആലിയയ്ക്ക് ചേരുന്നതായിരുന്നു അങ്കിത ഡോഗ്രയുടെ ഡിസൈൻ. സിംപിൾ മേക്കപ്പും വസ്ത്രത്തിനൊത്ത ആഭരണങ്ങളും ആലിയയുടെ സൗന്ദര്യം കൂട്ടി.

നേവി ബ്ലൂ നിറത്തിലുളള ലെഹങ്കയാണ് വിവാഹ ചടങ്ങിൽ ആലിയ ധരിച്ചത്. അനുശ്രീ റെഡ്ഡി ഡിസൈൻ ചെയ്ത ഫ്ലോറൽ പ്രിന്റ് സ്കർട്ടും ക്രോപ് ഡോപ്പും ധരിച്ച ആലിയയുടെ വിവാഹ ആഘോഷത്തിനിടയിൽനിന്നുളള മറ്റൊരു ചിത്രവും മനോഹരമാണ്.

ആലിയയുടെ പുതിയ ചിത്രം ഗല്ലി ബോയ് ബോക്സോഫിസിൽ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. രൺവീർ സിങ്ങായിരുന്നു ചിത്രത്തിലെ നായകൻ. പുതിയ ചിത്രം ‘കാലങ്കി’ന്റെ ചിത്രീകരണം പൂർത്തിയായതിന്റെ വിശ്രമത്തിലാണ് താരമിപ്പോൾ. രൺബീർ കപൂറിനൊപ്പമുള്ള ‘ബ്രഹ്മാസ്ത്ര’യാണ് റിലീസിനൊരുങ്ങുന്ന മറ്റൊരു ആലിയ ചിത്രം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Lifestyle news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ